ഹിജാബ് വിവാദം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി
ഹിജാബ് വിവാദം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കത്തിനിൽക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാർഥികളോടും അധ്യാപകരോടും സ്‌കൂൾ കോളജ് അധികൃതരോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി ആവശ്യപ്പെട്ടു വിവിധ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം വിദ്യാർഥികൾ ഹിജാബ് ധരിച്ചുവന്നപ്പോൾ സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ കാവി ഷാളും ധരിച്ച് എത്തുകയായിരുന്നു. ഇരുവിഭാഗങ്ങളും…
