Headlines

Webdesk

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

  ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ് പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ സ്വദേശിനിയായ യുവതിയുടേതാണ് പരാതി പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. 2011 ഡിസംബറിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്യുന്ന…

Read More

കണ്ണൂരിൽ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേർക്ക് പരുക്ക്

  കണ്ണൂർ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് ഒമ്പത് പേർക്ക് കുറുക്കന്റെ കടിയേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്

  സംസ്ഥാനത്ത് ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ നടക്കും. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. അതേസമയം ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകുന്നേരം വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകും. പതിനാലാം തീയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

Read More

ആറാട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു

  മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളിലെത്തും. നേരത്തെ ഫെബ്രുവരി പത്തിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത് എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റിലീസിംഗ് മാറ്റുകയായിരുന്നു. ആരോമ മോഹന്റെ നിർമാണത്തിൽ ഉദയകൃഷ്ണ യുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാസ് എന്റെർറ്റൈൻർ സ്വഭാവമുള്ള ഒന്നായിരിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. ചിത്രത്തിൽ നെടുമുടി വേണു, സായികുമാർ, വിജയരാഘവൻ, സിദ്ദിഖ് ജോഡി, ആന്റണി ,ഇന്ദ്രൻ ഷീല,സ്വാസിക, രചന നാരായണൻകുട്ടി, മാളവിക എന്നിവർ പ്രധാന…

Read More

കോവിഡ് വാക്‌സിനേഷന് ഇനി ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ

  കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ട് നല്‍കിയിട്ടും മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ നിഷേധിച്ചതിനാല്‍ സിദ്ധാര്‍ത്ഥ്ശങ്കര്‍ ശര്‍മ എന്നയാളാണ് കോടതിയെ സമീപിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കാനെത്തുന്ന ആളുകള്‍ക്ക് ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്…

Read More

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് കെ സുരേന്ദ്രൻ

  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ കടുത്ത അമർഷമാണ് ബിജെപിക്കുള്ളത്. ഗവർണർ ഓർഡിനൻസ് തിരിച്ചയക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഏറ്റതെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം. ഇന്നാണ് ഓർഡിനൻസിൽ…

Read More

കോഴിക്കോട് പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

  കോഴിക്കോട് എടച്ചേരിയില്‍ പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയിൽ സന്തോഷിന്‍റെ മകൻ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്. വൈകുന്നേരം മീന്‍പിടിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Read More

അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

  തൃശ്ശൂർ അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായാണ് അച്ഛനമ്മമാർക്കൊപ്പം കുട്ടി അതിരപ്പിള്ളിയിൽ എത്തിയത്. കണ്ണംകുഴിയിൽ വെച്ച് ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ പിതാവ് ജയനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യപിതാവും ആഗ്നിമിയയും ആനയെ…

Read More

പ്രഭാത വാർത്തകൾ

  🔳ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതിന് പിറകേയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നിയമം നിലവില്‍വന്നു. പൊതുപ്രവര്‍ത്തകരെ കുറ്റക്കാരെന്നു കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതല്‍ സര്‍ക്കാരിനു തള്ളിക്കളയാം. ഓര്‍ഡിനന്‍സിനെതിരേ സിപിഐ അതൃപ്തി ആവര്‍ത്തിച്ചു. ബിജെപി ഇടനിലക്കാരായി സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ നടത്തിയത് കൊടുക്കല്‍ വാങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 🔳സില്‍വര്‍ ലൈനിന്റെ പരിസ്ഥിതി അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍…

Read More

കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം

  പുല്ലു വർഗ്ഗത്തിൽപ്പെട്ട ധാന്യ വിളയാണ് റാഗി. ഇന്ത്യയിലെ ഹിമാലയൻ താഴ്വരകളിൽ ധാരാളമായി ഇത് കണ്ടു വരുന്നു. എതോപ്യയാണ് ഇതിൻറെ ജന്മദേശമായി കണക്കാക്കുന്നത്. ഇന്ന് ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എല്ലാം തന്നെ ഇത് ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പോഷക മൂല്യങ്ങളുടെ കലവറയായ റാഗി കുഞ്ഞുങ്ങൾക്ക് നൽകുക വഴി അവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത് കാൽസ്യത്തിൻറെ യും ഇരുമ്പിന്റെയും മികച്ച സ്രോതസ്സാണ്. പലതരത്തിൽ കുറുക്കുകൾ ഉണ്ടാകാമെങ്കിലും എല്ലാത്തിലും മികച്ചത് റാഗി തന്നെയാണ്. കുട്ടികൾക്ക് മാത്രമല്ല പ്രമേഹരോഗികൾക്കും ഇത് ഉത്തമമാണ്….

Read More