Headlines

Webdesk

ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റും കയറും; അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്കിറങ്ങരുതെന്നും ബാബു

  ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റ് കയറാൻ പോകുമെന്ന് ബാബു. ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇനിയും യാത്രകൾ പോകും. എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങരുതെന്നും ബാബു പറഞ്ഞു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബു ജില്ലാ കലക്ടർ മൃൺമയി ജോഷി അടക്കമുള്ളവർ ബാബുവിനെ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തിയിരുന്നു. കാൽ തെറ്റിയാണ് മലയിടുക്കിൽ വീണതെന്നും ഭയമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടുണ്ടെന്ന് ബാബുവിന്റെ മാതാവും പ്രതികരിച്ചു.

Read More

കോട്ടയത്ത് പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ​​​​​​​

  കോട്ടയം അയർകുന്നത്ത് പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മാലം ചെറുകരയിൽ അനന്തുവിനെയാണ് മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് ഡിസംബറിൽ ഇയാൾ അറസ്റ്റിലായത്. ഈ ദൃശ്യങ്ങൾ ഇയാൾ കുട്ടിയുടെ പിതാവിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Read More

തിരുവനന്തപുരം എ ആർ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തിൽ ദുരൂഹത; അന്വേഷണം തുടങ്ങി

  തിരുവനന്തപുരം എ ആർ ക്യാമ്പിലെ പോലീസുകാരനായ ബേർട്ടിയുടെ മരണത്തിൽ ദുരൂഹത. കൊട്ടാരക്കര സ്വദേശിയായ ബേർട്ടിയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.  മദ്യപിച്ച് എ ആർ ക്യാമ്പിലുണ്ടായ സംഘർഷത്തിലാണ് ബേർട്ടിക്ക് പരുക്കേറ്റതെന്ന് ബന്ധുക്കൾ പറയുന്നു മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പോലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ ബേർട്ടി അന്തരിച്ചു. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് എത്തിക്കരുത്; ഹൈക്കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ്

  കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. വിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു ഇന്നലെയാണ് ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ തീർപ്പ് വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ്…

Read More

തൃശ്ശൂരിൽ കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴുത്താണി സ്വദേശി ജ്യോതിപ്രകാശിന്റെയും രജിതയുടെയും മകളായ സാന്ത്വനയാണ്(19) മരിച്ചത്. കൊടുങ്ങല്ലൂർ കെകെടിഎം കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്സ മീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  

Read More

നോ പ്രോബ്ലം: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു

  മലമ്പുഴ കൂർമ്പാച്ചി മലയിൽ 45 മണിക്കൂറോളം കുടുങ്ങിക്കിടന്നതിന് പിന്നാലെ സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ബാബുവിനെ ഡിസ്ചാർജ് ചെയ്തത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു നോ പ്രോബ്ലം എന്നായിരുന്നു ഡിസ്ചാർജ് ആയതിന് ശേഷമുള്ള ബാബുവിന്റെ ആദ്യ പ്രതികരണം. വീഴ്ചയുടെയും രണ്ട് പകലും രണ്ട് രാത്രിയും വെള്ളമോ ഭക്ഷണമോ ഇല്ലാതെ മലയിടുക്കിൽ കഴിയേണ്ടി വന്നതിന്റെയും ആരോഗ്യ പ്രശ്‌നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുർമ്പാച്ചി മലമുകളിൽ…

Read More

കുതിരവട്ടത്തെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത; ശരീരമാകെ മർദനമേറ്റ പാടുകൾ

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. മഹാരാഷ്ട്ര സ്വദേശിയായ ജിയാറാം ജിലോട്ടാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ശരീരം മുഴുവൻ മർദനമേറ്റ പാടുകൾ കണ്ടെത്തി. കഴുത്തിന് പിൻവശത്തായി അടിയേറ്റ നീരും കാണാം. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നിട്ടുണ്ട് മരണദിവസം സെല്ലിൽ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അടിപിടി നടന്ന സമയത്ത് യുവതിക്ക് പരുക്കേറ്റിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ജിയറാമിന്റെ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ യുവതി…

Read More

പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ കാമുകന്റെ ഭാര്യയെയും മക്കളെയും അടക്കം യുവതി അഞ്ച് പേരെ വെട്ടിക്കൊന്നു

  കർണാടക ശ്രീരംഗപട്ടണത്തെ നാടിനെ തന്നെ നടുക്കി കൂട്ടിക്കൊലപാതകം. കൃഷ്ണരാജ സാഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് ബന്ധുവായ യുവതി വെട്ടിക്കൊന്നത്. സംഭവത്തിൽ ബെലവട്ട സ്വദേശി ലക്ഷ്മി(30) പിടിയിലായി. ലക്ഷ്മിയുടെ കാമുകന്റെ ഭാര്യ, മൂന്ന് മക്കൾ, ബന്ധുവായ ഒരു കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗാറാമിന്റെ ഭാര്യയായ ലക്ഷ്മി(32), മക്കളായ രാജ്(12), കോമൾ(7), കുനാൽ(4), ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ്(8) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊല ചെയ്ത ലക്ഷ്മി ഗംഗാറാമുമായി കൊല നടത്തിയ…

Read More

ഗുജറാത്ത് തീരത്ത് 11 പാക് ബോട്ടുകൾ കണ്ടെത്തി; ബോട്ടിലെത്തിയവർക്കായി തെരച്ചിൽ തുടരുന്നു

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി തെരച്ചിൽ തുടരുന്നു. ബി എസ് എഫ്, വ്യോമസേന, ഗുജറാത്ത് തീരദേശ പോലീസ് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ബുധനാഴ്ച അർധരാത്രിയോടെയാണ് 11 പാക് മത്സ്യബന്ധന ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടത് ബി എസ് എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്. വ്യോമസേനയുടെ മൂന്ന്…

Read More

ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് നിന്ന ഭാര്യക്ക് കത്തിക്കാനായി തീപ്പെട്ടി എടുത്ത് നൽകി; ഭർത്താവ് അറസ്റ്റിൽ

  തിരുവനന്തപുരം വെള്ളായണിയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നേമം പോലീസ് ക്വാർട്ടേഴ്‌സ് റോഡിൽ താമസിക്കുന്ന ദിവ്യ(38)യാണ് ഡിസംബർ 9ന് ഭർതൃവീട്ടിൽ മരിച്ചത്. ദിവ്യയുടെ ഭർത്താവ് പ്ലാങ്കാലമുക്ക് നന്ദാവനത്തിൽ എസ് ബിജുവിനെയാണ് പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്. മകളുടെ മൊഴിയാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഡിസംബർ 9നായിരുന്നു സംഭവം. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം ബിജു ഇവരെ മർദിക്കുകയും തീപ്പെട്ടി എടുത്ത് നൽകുകയുമായിരുന്നു….

Read More