Headlines

Webdesk

മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബംഗളൂരു: മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. കോ​ള​ജു​ക​ൾ​ക്കും യൂ​ണി​ഫോം നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജു​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മെ​ന്നും അ​ധ്യാ​പ​ക​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹി​ജാ​ബ് ധ​രി​ച്ചെ​ത്തു​ന്ന അ​ധ്യാ​പി​ക​മാ​രും സ്‌​കൂ​ൾ ക​വാ​ട​ങ്ങ​ളി​ൽ ത​ട​യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രെ ഹ​ർ​ജി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ​ദ് താ​ഹി​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

  നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയി വയലാട്ട്, അഞ്ജലി റീമാ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം തുടർവാദം കേൾക്കാമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു എന്നാൽ പരാതി ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നാണ് പോക്‌സോ കേസ് പ്രതികൾ പറയുന്നത്. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയതെന്നും പ്രതികൾ പറയുന്നു. എന്നാൽ റോയ് അടക്കമുള്ള പ്രതികൾ…

Read More

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിക്കാൻ സാധ്യത

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം. വിരാട് കോഹ്ലി, റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകുന്നേരം ഏഴ് മണിക്ക് ലക്‌നൗവിലാണ് മത്സരം. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ലങ്കയെ നേരിടാനൊരുങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിലുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പരുക്കേറ്റതോടെ സഞ്ജുവിന്…

Read More

നവാബ് മാലിക്ക് മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ; മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് മുന്നണി തീരുമാനം

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ വിട്ടു. വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി നാളെ പരിഗണിക്കും. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം എതിർക്കില്ലെന്ന് ഇഡി അറിയിച്ചു. അതേസമയം, നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. വിചാരണ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ദിലീപ് വാദിക്കുന്നു. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതിയും പറഞ്ഞിരുന്നു. തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു കേസിൽ ആക്രമിക്കപ്പെട്ട നടിയും കക്ഷി ചേർന്നിരുന്നു….

Read More

കർണാടകയിലെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ലക്ഷണമില്ലെങ്കിൽ ഇനി കോവിഡ് പരിശോധന വേണ്ട

കർണാടകയിലെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ലക്ഷണങ്ങളിലില്ലെങ്കിൽ ഇനി കോവിഡ് പരിശോധന വേണ്ടെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ. സർജറി, സ്‌കാനിങ്, മറ്റു ആരോഗ്യപരിശോധനകൾ, ചികിത്സ എന്നിവക്കായെത്തുന്നവർക്കൊന്നും ഇനി മുതൽ പരിശോധന വേണ്ടെന്ന് ഇന്നിറക്കിയ ഉത്തരവിൽ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായതോടെയാണ് തീരുമാനം.

Read More

പ്രഭാത വാർത്തകൾ

  🔳മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും സൗജന്യങ്ങളും നല്‍കുന്നതു കുറ്റകരമാണെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും മറ്റും നല്‍കിയതിന്റെ പേരില്‍ മരുന്നു കമ്പനികള്‍ക്കു നികുതിയിളവ് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. അപ്പെക്സ് ലബോറട്ടറീസ് ഈയിനങ്ങളില്‍ ചെലവഴിച്ച അഞ്ചു കോടി രൂപയ്ക്കു നികുതിയിളവ് നിഷേധിച്ചതിനെതിരേ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 🔳സിബിഎസ്ഇ, സി.ഐ.എസ്.സി.ഇ എന്നീ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്നും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്ന പരാമര്‍ശത്തോടെയാണ് തള്ളിയത്. 🔳മഹാരാഷ്ട്രയിലെ എന്‍സിപി…

Read More

യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; യു എൻ പ്രത്യേക യോഗം ഉടൻ

യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ സുരക്ഷാ സമിതിയുടെ നിർദേശം. പാർലമെന്റ് നിർദേശം അംഗീകരിച്ചാൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരും. റഷ്യയിലുള്ള പൗരൻമാരോട് രാജ്യത്തേക്ക് തിരികെ എത്താനും യുക്രൈൻ നിർദേശിച്ചിട്ടുണ്ട്. റഷ്യ-യുക്രൈൻ സംഘർഷ സാധ്യത രൂക്ഷമായ പശ്ചാത്തലത്തിൽ യുഎൻ പൊതുസഭയുടെ പ്രത്യേക യോഗം ഉടൻ ചേരും. യുക്രൈന് ചുറ്റും റഷ്യൻ സൈന്യം നിലയുറപ്പിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നടപടിയെ യുഎൻ…

Read More

കിഴക്കമ്പലം കിറ്റക്‌സ് സംഘർഷം; കേസിൽ കുറ്റപത്രം സർപിച്ചു

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ കേസിൽ 175 പേർക്കെതിരെയും രണ്ടാമത്തെ കേസിൽ 51 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ…

Read More

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ പണം തിരികെ നൽകിയെന്ന് കേന്ദ്രം

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ പണം തിരികെ നൽകിയെന്ന് കേന്ദ്രം. ബാങ്കുകൾക്ക് തിരികെ നൽകിയത് 18,000 കോടി രൂപ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരാണ് പണം തിരികെ നൽകിയത്. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത് . ഇതിൽ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സ്വത്തുക്കളിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്….

Read More