Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ്, 15 മരണം; 9531 പേർക്ക് രോഗമുക്തി

കേരളത്തിൽ 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂർ 174, വയനാട് 135, കാസർഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,493 പേർ…

Read More

50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈന്റെ അവകാശവാദം; ആറ് വിമാനങ്ങൾ തകർത്തുവെന്നും യുക്രൈൻ

റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്റ്ററും തകർത്തതായി യുക്രൈൻ സൈന്യം. തങ്ങളുടെ തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും യുക്രൈൻ അവകാശപ്പെടുന്നു. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. യുക്രൈന്റെ വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് റഷ്യയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തതെന്ന് യുക്രൈൻ സൈനിക മേധാവി പറഞ്ഞു. ആക്രമണത്തിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും സൈനിക മേധാവി അവകാശപ്പെട്ടു. അതേസമയം യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ നിന്നടക്കം ജനങ്ങൾ പലായനം ചെയ്യുകയാണ്. റോഡുകളിലും മെട്രോ സ്‌റ്റേഷനുകളിലുമടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്….

Read More

മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. സർക്കാർ സമർപ്പിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ കോടതി ഡി.ജി.പി ക്ക് നിർദേശം നൽകി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം…

Read More

യുക്രൈനിലെ മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനിൽ സ്ഥിതി വഷളാവുന്നതിനിടെ മലയാളി വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികൾ യുക്രൈനിലുണ്ടെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. പല വിദ്യാർഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതർ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

Read More

റഷ്യൻ ആക്രമണം: കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം, മെട്രോ സ്‌റ്റേഷനുകളിൽ ജനക്കൂട്ടം

  യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. നഗരത്തിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി രക്ഷപ്പെടാനായി ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ റഷ്യ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് മെട്രോ സ്‌റ്റേഷനുകളിലെത്തിയത്. കീവ് നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകളിലെല്ലാം വലിയ തിരക്കാണ്. രൂക്ഷമായ ഗതാഗത കുരുക്ക് റോഡുകളിൽ അനുഭവപ്പെടുന്നുണ്ട്. കീവിലെയും ഒഡേസയിലെയും പെട്രോൾ പമ്പുകളിലും എടിഎം കൗണ്ടറുകൾക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ആക്രമണമുണ്ടായാൽ…

Read More

രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു; യുക്രൈനിൽ ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

  കിഴക്കൻ യുക്രൈനിലെ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈൻ. റഷ്യയുടെ ഷെല്ലാക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും യുക്രൈൻ അറിയിച്ചു. യുക്രൈനെ വളഞ്ഞു ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്. വിമാനത്താവളങ്ങളെയും പെട്രോൾ സ്‌റ്റേഷനുകളെയുമാണ് റഷ്യൻ മിസൈലുകൾ കൂടുതലായും ലക്ഷ്യം വെക്കുന്നത് ദക്ഷിണ റഷ്യയിലെ 12 വിമാനത്താവളങ്ങളുടെ പ്രവർത്തനം മാർച്ച് രണ്ട് വരെ നിർത്തിവെച്ചിട്ടുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് യുക്രൈനിൽ റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. പിന്നാലെ കരമാർഗം റഷ്യൻ സൈനികർ യുക്രൈനിലേക്ക്…

Read More

കന്നഡ നടിയും റേഡിയോ ജോക്കിയുമായ രചന അന്തരിച്ചു

  കന്നഡ നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല റേഡിയോ ജോക്കിയായാണ് രചന കരിയിൽ ആരംഭിക്കുന്നത്. ഏറെ പ്രേക്ഷക പ്രീതി ലഭിച്ച ജോക്കിയായിരുന്നു അവർ. പിന്നീട് സിനിമകളിലും തിരക്കേറി. രക്ഷിത് ഷെട്ടി നായകനായ സിംപിൾ ആഗി ലവ് സ്റ്റോറിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. രചനയുടെ വിയോഗത്തിൽ കന്നഡ താരങ്ങൾ അനുശോചിച്ചു.  

Read More

തലയോലപറമ്പിൽ ആക്രി കടയിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരുക്ക്

  കോട്ടയം തലയോലപറമ്പ് ചന്തക്ക് സമീപം പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ആക്രിക്കടയിൽ വൻ തീടിപിത്തം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.10 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്. വാഹനം പൊളിക്കാൻ നിന്ന ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്‌സും പോലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് വെൽഡിങ് സ്പാർക്ക് മൂലം തീപിടിച്ചതാണ് അപകട കാരണം.

Read More

യുക്രൈനിലെ ഖർകീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്ത് സ്‌ഫോടനം

യുക്രൈനിലെ ഖർകീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. 13 മലയാളി വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ് വിദ്യാർഥികൾ സൈന്യത്തിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സൈനിക സഹായം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും കേരളത്തിലുള്ള ബന്ധുക്കളും.  യുക്രൈനിൽ മാത്രം ഇരുപതിനായിരത്തോളം ഇന്ത്യക്കാർ കുടുങ്ങിയതായാണ് വിവരം. ഇതിൽ ആയിരങ്ങൾ തലസ്ഥാനമായ കീവിലാണ് ഇരുന്നൂറോളം പേരെ മാത്രമാണ് യുക്രൈനിൽ നിന്ന് തിരികെ എത്തിക്കാനായിട്ടുള്ളത്. ഇന്ത്യക്കാരെ കൊണ്ടുവരാനായി പോയ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ യുദ്ധം…

Read More

അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ; യുക്രൈനിൽ കുടുങ്ങിയത് 18,000ത്തോളം ഇന്ത്യക്കാർ

  യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്ര തലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 18,000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിലുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടി ലഭിച്ചിട്ടുണ്ട്. യുദ്ധമാരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളൊക്കെ യുക്രൈൻ അടച്ചിട്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണ് തലസ്ഥാനമായ കീവിൽ ഉള്ളത്. കീവിൽ റഷ്യ നടത്തുന്ന വ്യോമാക്രമണം മലയാളി വിദ്യാർഥികളാണ് കേരളത്തിലെ ടെലിവിഷനുകൾക്ക് നൽകുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് റഷ്യ യുക്രൈനിൽ ആക്രമണം…

Read More