Headlines

Webdesk

വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസ്സിലെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവിറക്കും. ഇതിന് ശേഷം കമ്മിറ്റി കൂടി ആവശ്യമായ നടപടി സ്വീകരിക്കും ലോക്ക് ഡൗണിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ 90 ശതമാനം വിദ്യാർഥികളും എത്തിക്കഴിഞ്ഞു. സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച നല്ല പ്രതികരണമാണ് ലഭിക്കുന്നത്….

Read More

രണ്ടാം ദിനവും ആക്രമണം ശക്തമാക്കി റഷ്യ; കീവിൽ വൻ സ്‌ഫോടനങ്ങൾ

  യുക്രൈനിലുള്ള റഷ്യൻ അധിനിവേശം രണ്ടാം ദിനവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച നിരവധി സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്‌ഫോടനങ്ങളും അൽപ്പം അകലെയായി മൂന്നാമത്തെ സ്‌ഫോടനവും നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലാക്രമണമാണ് നടന്നതെന്ന് യുക്രൈൻ മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞു. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദിനം വിജയകരമാണെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു. ചെർണോബിൽ ആണവനിലയം അടക്കം റഷ്യൻ…

Read More

ആണവായുധം ഞങ്ങൾക്കുമുണ്ടെന്ന് ഓർക്കണം; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്

  യുക്രൈനിൽ യുദ്ധം തുടരുന്ന റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് പുടിൻ ഓർക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്ക് മേൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു യുക്രൈനിലേക്ക് അമേരിക്ക സൈന്യത്തെ അയക്കില്ല. റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. മാസങ്ങൾക്ക് മുമ്പെ യുദ്ധം പുടിൻ ആസൂത്രണം ചെയ്തിരുന്നുവെന്നും ബൈഡൻ ആവർത്തിച്ചു. യുദ്ധം തുടങ്ങിയവർ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി…

Read More

അടിയന്തരമായി വെടിനിർത്തൽ വേണം, പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണം: പുടിനോട് മോദി

  യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ഇരു നേതാക്കളും വിലയിരുത്തി. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടതായാണ് സൂചന ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്ര തലത്തിൽ തുടരും. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ…

Read More

ഒറ്റപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡന്റ്, ആരും സഹായിക്കാൻ തയ്യാറായില്ല: ആദ്യ ദിനം കൊല്ലപ്പെട്ടത് 137 പേർ

  യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ തങ്ങൾ ഒറ്റപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ സഹായം തേടിയിരുന്നു. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ല എല്ലാവർക്കും ഭയമാണ്. റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം താനാണെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ തലസ്ഥാന നഗരമായ കീവിൽ പ്രവേശിച്ചു. 137 പേരാണ് ആദ്യ ദിവസത്തെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 316 പേർക്ക് പരുക്കേറ്റുവെന്നും യുക്രൈൻ പ്രസിഡന്റ്…

Read More

കെ-റെയില്‍ പദ്ധതി വിശദീകരിക്കാനെത്തിയ മേഴ്സിക്കുട്ടിയമ്മക്ക് നേരെ പ്രതിഷേധം

  കെ- റെയിൽ പദ്ധതി വിശദീകരിച്ച മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതിക്ക് കല്ലിടുന്നതിനെതിരെ നേരത്തെ വലിയ പ്രതിഷേധം ഉയർന്ന കൊട്ടിയത്തെ വഞ്ചിമുക്കിലേക്കാണ് മേഴ്സികുട്ടിയമ്മ എത്തിയത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുവിഭാഗം നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ മേഴ്സികുട്ടിയമ്മ വിശദീകരണം അവസാനിപ്പിച്ച് മടങ്ങി. അതേസമയം ആരെയും കണ്ണീരു കുടിപ്പിച്ച് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷത്തിൻ്റെ ദുരുദ്ദേശ്യപരമായ തീരുമാനം തിരുത്തണമെന്നും കോടിയേരി…

Read More

ശ്രീലങ്ക ചാരം; വെടിക്കെട്ടൊരുക്കി ഇഷാനും ശ്രേയസും: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്കായി ഇഷാന്‍ കിഷനും (89) ശ്രേയസ് അയ്യരും (57*) രോഹിത് ശര്‍മയും (44) ബാറ്റിങ്ങില്‍ തിളങ്ങി. മറുപടിക്കിറങ്ങിയ സന്ദര്‍ശക നിരയില്‍ ചരിത് അസലന്‍ക (53*) മാത്രമാണ് തിളങ്ങിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട്…

Read More

പ്രഭാത വാർത്തകൾ

  🔳യുക്രെയിനെ കത്തിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ളിടത്ത് റഷ്യ മിസൈല്‍ ആക്രമണം നടത്തി. വ്യോമാക്രണത്തിനു പുറമേ, കരസേനയുടെ ആക്രമണവുമുണ്ട്. യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ പട്ടാളം എത്തി. ചെര്‍ണോബില്‍ ആണവനിലയം റഷ്യന്‍ പട്ടാളം പിടിച്ചെടുത്തു. 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നു റഷ്യ. ഇരുപക്ഷത്തുമായി നൂറ്റമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ആറു യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്നും അമ്പതു റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രെയിന്‍ അവകാശപ്പെട്ടു. യുക്രെയിനിലെ ജനം പലായനം ചെയ്യുകയാണ്. 🔳യുക്രെയിന്‍ യുദ്ധക്കളമായി. ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍…

Read More

പുലർച്ചെ രണ്ട് മണിക്ക് നിയമസഭാ സമ്മേളനം; ബംഗാളിൽ അസാധാരണ നീക്കവുമായി ഗവർണർ ജഗ്ദീപ് ധാൻകർ

  ബംഗാളിൽ മാർച്ച് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് നിയമസഭ വിളിച്ച് ഗവർണർ ജഗ്ദീപ് ധാൻകർ. അർധരാത്രി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം അസാധാരണമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ”ഭരണഘടനയുടെ ആർട്ടിക്കിൾ 174 (1) പ്രകാരം മന്ത്രിസഭയുടെ നിർദേശമനുസരിച്ച് മാർച്ച് ഏഴിന് അർധരാത്രിക്ക് ശേഷം രണ്ട് മണിക്ക് നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. അസാധാരണവും ചരിത്രവുമാണ് ഇത്. പക്ഷെ അത് മന്ത്രിസഭാ തീരുമാനമാണ്”- ഗവർണർ ട്വീറ്റ് ചെയ്തു. മാർച്ച് ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭാ വിളിച്ചു ചേർക്കാൻ…

Read More

വായ്പ്പുണ്ണ് മാറാൻ എളുപ്പവഴികൾ

  വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാന്‍ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത്‌ അനുഭവപ്പെടും. എന്നാല്‍, വായ്പ്പുണ്ണിന് പല മരുന്നുകളും വിപണിയില്‍ ലഭിക്കുന്നുണ്ട്. അതിനൊക്കെ ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളും അത്ര ചില്ലറയല്ല. ഇരുബിന്റെ കുറവ്, വിറ്റാമിന്‍ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ്…

Read More