Headlines

Webdesk

തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ വിദ്യാർഥികൾ പൂട്ടിയിട്ടു

  തൃശ്ശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥകൾ അധ്യാപകരെ പൂട്ടിയിട്ടു. വിദ്യാർഥിനിക്കെതിരെ അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പൂട്ടിയിടൽ സമരം. കഴിഞ്ഞ ദിവസം രാത്രി 11 മണി വരെ അധ്യാപകരെ പൂട്ടിയിട്ടതായാണ് റിപ്പോർട്ടുകൾ പോലീസെത്തിയാണ് ഒടുവിൽ അധ്യാപകരെ തുറന്നുവിട്ടത്. അഞ്ച് അധ്യാപകരെയാണ് വിദ്യാർഥികൾ പൂട്ടിയിട്ടത്. മൂന്ന് മാസം മുമ്പാണ് വിദ്യാർഥിനിയെ അപമാനിക്കപ്പെട്ടത്. ഗസ്റ്റ് അധ്യാപകനായി എത്തിയ ആൾക്കെതിരെയായിരുന്നു വിദ്യാർഥിനിയുടെ പരാതി വകുപ്പ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതാണ്…

Read More

രക്ഷാപ്രവർത്തനം വിഫലം; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു

  മധ്യപ്രദേശിലെ ഉമരിയയിൽ കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വ്യാഴാഴ്ച 11 മണിയോടെയാണ് ഗൗരവ് ദുബെ എന്ന നാലുവയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിന്നാലെ ഉമരിയ ജില്ലാ കലക്ടറും എസ് പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു കുട്ടിക്ക് കുഴൽക്കിണറിനുള്ളിൽ ശ്വാസം ലബിക്കുന്നതിനായി ഓക്‌സിജൻ പൈപ്പും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്….

Read More

റഷ്യ-യുക്രൈൻ സംഘർഷം: നിലപാട് രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമെന്ന് ഇന്ത്യ

  റഷ്യ-യുക്രൈൻ സംഘർഷത്തിൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധക്കപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും നിലവിലുണ്ട്. അതിനാൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാട് സ്വീകരിക്കാനാകൂ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. മറ്റൊരു നേതാവും ഇക്കാര്യം നേരിട്ട് പുട്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിച്ചിട്ടുള്ളുവെന്നുമാണ് ഇന്ത്യയുടെ പ്രതികരണം…

Read More

റഷ്യൻ നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം; 1745 പേർ അറസ്റ്റിൽ

  യുക്രൈനെതിരായ സൈനിക നടപടിയിൽ പ്രതിഷേധിച്ച് റഷ്യൻ നഗരമായ മോസ്‌കോയിൽ ജനം തെരുവിലിറങ്ങി. യുദ്ധത്തിനെതിരെയും പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെയും മുദ്രവാക്യങ്ങൾ മുഴക്കിയായിരുന്നു പര്തിഷേധം. പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി സെന്റ് പീറ്റേഴ്‌സ് ബർഗ് അടക്കമുള്ള നഗരങ്ങളിലും യുദ്ധ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാർ ഹോണുകൾ മുഴക്കി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 1745 പേരെ അറസ്റ്റ് ചെയ്തതായി എ പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 975…

Read More

രക്ഷാപ്രവർത്തനവുമായി എയർ ഇന്ത്യ; യുക്രൈനിലേക്ക് നാളെ രണ്ട് വിമാനങ്ങൾ പുറപ്പെടും

  രക്ഷാപ്രവർത്തനവുമായി എയർ ഇന്ത്യ; യുക്രൈനിലേക്ക് നാളെ രണ്ട് വിമാനങ്ങൾ പുറപ്പെടും യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ നാളെ പുലർച്ചെ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പുറപ്പെടും. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യൻ അംബാസഡർ നേരത്തേ അറിയിച്ചിരുന്നു. യുക്രൈനിൽ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളിൽ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാർത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോയുടെ നിർണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ…

Read More

ഐടി പാർക്കുകളിൽ ബാറുകളും പബ്ബും തുറക്കാനുള്ള കരട് മാർഗനിർദേശമായി

  സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും കൊണ്ടുവരാനുള്ള മാർഗനിർദേശത്തിന്റെ കരട് രൂപമായി. ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ ആംഗീകരിച്ചു. മദ്യ നയത്തിലാകും പബ്ബുകൾ പ്രഖ്യാപിക്കുക. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള ഐടി സ്ഥാപനങ്ങൾക്ക് ആകും പബ്ബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുണ്ട്. ഐടി പാർക്കിനുള്ളിലാകും പബ്ബുകൾ. ഇവിടേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ…

Read More

കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണം; 36 പേർക്ക് പരുക്കേറ്റു

കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണത്തിൽ 36 പേർക്ക് പരുക്കേറ്റു. മാങ്കാവ്, പൊറ്റമ്മൽ, കൊമ്മേരി എന്നിവിടങ്ങളിലാണ് ആളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെള്ള നിറത്തിലുള്ള പേപ്പട്ടിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് മേയർ ആവശ്യപ്പെട്ടു.

Read More

കീവ് ആക്രമണ മുനമ്പിൽ; ആശങ്കയിൽ മലയാളി വിദ്യാർഥികൾ, രാത്രി കഴിഞ്ഞത് ബങ്കറുകളിൽ

യുക്രൈനിലെ റഷ്യൻ അധിനിവേശം തലസ്ഥാന നഗരമായ കീവിലേക്ക് കടക്കുമ്പോൾ കടുത്ത ആശങ്കയിൽ മലയാളി വിദ്യാർഥികൾ. സ്‌ഫോടന പരമ്പരകളാണ് കീവിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ അരങ്ങേറുന്നത്. കീവിന് പുറമെ സപോരിജിയ, ഒഡേസ നഗരങ്ങളിലും വ്യോമാക്രമണം തുടരുകയാണ്. ബങ്കറുകളിലും ഭൂർഗർഭ മേഖലയിലുള്ള മെട്രോ സ്‌റ്റേഷനുകളിലുമാണ് മലയാളി വിദ്യാർഥികൾ തമ്പടിച്ചിരിക്കുന്നത്. അതേസമയം യുക്രൈനിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മതിയായ സാമഗ്രികൾ പോലുമില്ലാതെയാണ് വ്യാഴാഴ്ച രാത്രി ഇവർ കഴിച്ചുകൂട്ടിയത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അയൽ രാജ്യങ്ങളായ പോളണ്ട്, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ…

Read More

സൈനിക നീക്കം നിർത്തണമെന്ന് പുടിനോട് മാക്രോൺ; ഉപരോധവുമായി ന്യൂസിലാൻഡും കാനഡയും

യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ ബന്ധപ്പെട്ടു. എത്രയും വേഗം യുക്രൈനിലെ സൈനിക നീക്കം നിർത്തിവെക്കണമെന്ന് പുടിനോട് മക്രോൺ ആവശ്യപ്പെട്ടു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്നാണ് മക്രോൺ അറിയിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്ക് വേണ്ടിയാണ് താൻ വിളിച്ചതെന്നും മക്രോൺ പറഞ്ഞു അതേസമയം റഷ്യക്ക് മേൽ ഉപരോധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. റഷ്യൻ എക്‌സ്‌പോർട്ട് പെർമിറ്റുകൾ കാനഡ റദ്ദാക്കി. 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൽ പ്രഖ്യാപിച്ചു. കിഴക്കൻ…

Read More

പുരുഷൻമാർ രാജ്യം വിടുന്നതിന് വിലക്ക്; ജനങ്ങൾക്ക് ആയുധം നൽകുമെന്നും യുക്രൈൻ പ്രസിഡന്റ്

റഷ്യൻ അധിനിവേശം ശക്തമായി തുടരുന്നതിനിടെ ചെറുത്തു നിൽപ്പ് ശക്തമാക്കാനൊരുങ്ങി യുക്രൈൻ. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങളോട് ആയുധം കൈയിലെടുക്കാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി നിർദേശിച്ചു. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങവെയാണ് സെലൻസ്‌കിയുടെ ആഹ്വാനം. രാജ്യത്തിനായി പോരാടാനുള്ള ഏതൊരാൾക്കും സർക്കാർ ആയുധം നൽകുമെന്നാണ് പ്രസിഡന്റ് പറയുന്നത് സന്നദ്ധരായ ജനങ്ങൾക്ക് ആയുധം നൽകുമെന്നും അതിനാവാശ്യമായ നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി. വിവിധ…

Read More