Webdesk

‘വാക്ക് മാറിപ്പോയതാണ്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണ്; ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ട് സുമ്പാ ഡാൻസിന്റെ ഭാഗമായി’: മന്ത്രി ചിഞ്ചു റാണി

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കതിനായി അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി…

Read More

ഗുഡ്ബൈ പറയാൻ ഒരുങ്ങി ആന്ദ്രേ റസ്സൽ; ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ രണ്ട് T20 മത്സരങ്ങൾക്ക് ശേഷം വിരമിക്കും

വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്ക് എതിരായുള്ള T20 മത്സരത്തിന്റെ സ്‌ക്വാഡിൽ ഇടം നേടിയ റസ്സൽ ആദ്യ രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കുകയുള്ളു. പിന്നീട്, സെന്റ് കിറ്റ്‌സ് & നെവിസിൽ എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന അവസാന മൂന്ന് ടി20 മത്സരങ്ങളിൽ റസ്സലിന് പകരക്കാരനായി മാത്യു ഫോർഡിനെ തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങൾ നടക്കുക റസ്സലിന്റെ സ്വന്തം നാടായ ജമൈക്കയിലെ സബീന പാർക്കിൽ. വെസ്റ്റ് ഇൻഡീസിനായി 84 ടി20 മത്സരങ്ങളിൽ…

Read More

ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, RSSനെയും CPIMനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്നഅനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു. ഉമ്മൻ ചാണ്ടി വ്യക്തിമാത്രമല്ല,കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരമാണെന്ന് രാഹുൽ ഗാന്ധി അനുസ്‌മരിച്ചു.പല അർഥത്തിലും ഉമ്മൻ ചാണ്ടി എൻ്റെ ഗുരു ആണ്. കേരളത്തിലെ പലർക്കും ഉമ്മൻ ചാണ്ടി അങ്ങനെ ആണ്. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചണ്ടിയെന്നും…

Read More

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കൾ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ്…

Read More

ഐ എസ് എൽ ഇനി തുടരുമോ? അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന കേസിൽ കോടതി വിധി ഇന്ന്

മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച കേസിൽ തീരുമാനം ആകാത്തതും കാരണം ആകെ താളം തെറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. ഇതേ തുടർന്ന് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായ ഐ എസ് എൽ വരെ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. AIFF ഭരണഘടന സംബന്ധിച്ച കേസിൽ വിധി വന്നാൽ മാത്രമേ MRA അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. കൃത്യമായ തിരഞ്ഞെടുപ്പ് നടത്തി, ഭാരവാഹികളെ തിരഞ്ഞെടുത്ത് AIFF നിയമാവലി അന്തിമമാക്കിയിട്ട് മതി…

Read More

സർക്കാർ അനാസ്ഥ മൂലം ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിലാണ്, എന്തൊരു നെറികെട്ട കൂട്ടരാണ് കേരളം ഭരിക്കുന്നത്?; മന്ത്രി ചിഞ്ചു റാണിക്കെതിരെ സന്ദീപ് വാര്യർ

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സർക്കാർ അനാസ്ഥ മൂലം ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിലാണ്. എന്തൊരു നെറികെട്ട കൂട്ടരാണ് കേരളം ഭരിക്കുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക്…

Read More

സാങ്കേതിക തകരാർ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം 22 ന് മടങ്ങും

ബ്രിട്ടീഷ് യുദ്ധവിമാനംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 22 ന് മടങ്ങും. 22നോ 23നോ മടക്കയാത്ര ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചു. ഇന്ധനം നിറച്ച ശേഷമുള്ള പരിശോധനയും തൃപ്തികരം. ബ്രിട്ടീഷ് നാവികസേന മേധാവിയുടെ അനുമതിയാണ് ബാക്കിയുള്ളതെന്നും അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാൻ എത്തിയ ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്ത് തുടരുന്നുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍…

Read More

പഹൽഗാം ഭീകരാക്രമണം; ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. 2008 ലെ മുംബൈ ഭീകര ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് പഹൽഗാമിലേത്. ഭീകരതയെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്നും പ്രസ്താവനയിൽ മാർകോ റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നിൽ ടി.ആർ.എഫ് ആണെന്ന്…

Read More

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് മരണം, പരുക്കേറ്റവരിൽ പള്ളി വികാരിയും

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പള്ളിയിൽ അബദ്ധത്തിൽ ആയുധം പതിച്ചതിൽ ദുഃഖം പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.അബദ്ധത്തിൽ സംഭവിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. സംഭവം പരിശോധിച്ചു വരികയാണെന്നും സൈന്യം വ്യക്തമാക്കി. ഹോളി ഫാമിലി പള്ളിയുടെ മേൽക്കൂര ആക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച് ലിയോ…

Read More

ഉമ്മൻചാണ്ടി അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്നലെ കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി…

Read More