Headlines

Webdesk

വാൻഹായി ചരക്കുകപ്പൽ അപകടം; കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കും, ജാ​ഗ്രതാ നിർദേശം

പുറം കടലിൽ തീപിടിച്ച സിംഗപ്പൂർ കപ്പൽ ‘വാൻഹായി’യിലെ കണ്ടയ്നറുകൾ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞേക്കും. കപ്പലിലേതെന്ന് സംശയിക്കുന്ന വസ്തുക്കളിൽ തൊടരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. 200 മീറ്റർ അകലം പാലിക്കണമെന്നും, വസ്തുക്കൾ കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം എന്നുമാണ് നിർദേശം. കാസർഗോഡ് കോയിപ്പാടിയിൽ കരയ്ക്കടിഞ്ഞ ബാരൽ ഇന്ന് പരിശോധിക്കും. തീപിടിച്ച ചരക്കുകപ്പൽ വാൻഹായിയിൽ നിന്നുള്ള നൈട്രിക് ആസിഡ് ബാരൽ എന്ന് സംശയം. ആലപ്പുഴയിൽ ഇന്നലെ രാത്രി സേഫ്റ്റി ബോട്ട് കരയ്ക്കടിഞ്ഞിരുന്നു….

Read More

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ ആക്രമണം; ഹൈഫയിലെ മൂന്നിടങ്ങളിൽ മിസൈൽ പതിച്ചു

ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഇറാൻ വിമാനങ്ങളിൽ…

Read More

പെരുമഴ: സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു. തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577)

Read More

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ; കൊട്ടിക്കലാശം നാളെ

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്….

Read More

ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം

ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം. ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇസ്രായേൽ വ്യോമസേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്. ലക്ഷ്യമിട്ട ഇന്ധനം നിറയ്ക്കുന്ന വിമാനം ഇറാന്റെ സൈനിക ലോജിസ്റ്റിക് ശൃംഖലയിലെ ഒരു പ്രധാന ഘടകമാണ്. അതേസമയം ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ മിസൈലുകൾ പതിച്ചു. ഇസ്രയേലിലെ പൊതു സുരക്ഷാനിർദേശങ്ങൾ ഈമാസം 17 വരെ നീട്ടി….

Read More

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. 78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെറിയ…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അ‍ഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട് തീര-മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്ക് പുറമേ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്….

Read More

അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ അറിയും; ഇസ്രയേലിന്റെ ആക്രമണത്തിൽ പങ്കില്ല’; ട്രംപ്

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ‌ അറിയുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഇറാൻ ആക്രമണം ഉണ്ടായ പ്രദേശങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശനം നടത്തി. ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് പ്രതികരണം. ഇതിനിടെ ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളിൽ ഇസ്രയേൽ…

Read More

മണാലിയിൽ സിപ് ലൈൻ പൊട്ടി വീണു; പത്ത് വയസുകാരിക്ക് പരുക്ക്

ഹിമാചൽ മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് പത്ത് വയസുകാരിക്ക് ഗുരുതര പരുക്ക്. നാഗ്പൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം അവധിയാഘോഷിക്കാനെത്തിയ ട്രിഷയ്ക്കാണ് പരുക്കേറ്റത്. നദിക്ക് കുറുകെ കടക്കുന്നതിനിടെ സിപ് ലൈൻ പൊട്ടിവീഴുകയായിരുന്നു. പാറക്കൂട്ടത്തിൽ വീണ കുട്ടിക്ക് കാലിലടക്കം നിരവധി പൊട്ടലേറ്റു. ജൂൺ എട്ടിന് സംഭവിച്ച അപകടത്തിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പരുക്കേറ്റ കുട്ടിയെ മണാലി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം നാഗ്പൂരിലേക്ക് കൊണ്ടുപോയി. ആവശ്യത്തിന് സുരക്ഷ ഇല്ലാതെയാണ് ഓപ്പറേറ്റർമാർ മണാലിയിൽ സാഹസിക ടൂറിസം നടത്തുന്നതെന്ന് പരുക്കേറ്റ കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു….

Read More

കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു

ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഗുപ്തകാശിയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ് ജിങ്ക്വാൻ പറയുന്നതനുസരിച്ച്, മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇതിനകം പുറപ്പെട്ട തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചു. പാതയിൽ…

Read More