ചേർത്തലയിലെ തിരോധാന കേസുകൾ; പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും
ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ അന്വേഷണം നിർണായകഘട്ടത്തിൽ. അസ്ഥികൂട അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചത്. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ എവിടെയെന്ന് കണ്ടെത്തുകയും അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്. അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. സെബാസ്റ്റ്യൻ വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ സ്ഥലത്തും ഇന്ന് പരിശോധന നടത്തിയേക്കും. തറയ്ക്കുള്ളിൽ…
