മുംബൈയില്‍ ബംഗ്ലാദേശി പെണ്‍കുട്ടിക്ക് നേരെ ക്രൂരത; 12 വയസുകാരിയെ 3 മാസത്തിനിടെ ലൈംഗികമായി ചൂഷണം ചെയ്തത് 220 പേര്‍
മുംബൈയില്‍ പന്ത്രണ്ട് വയസുകാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയില്‍ 220ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. കുട്ടിയെ രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് മുംബൈയിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകനായ ബിനു വര്‍ഗീസ് ആണ്. ബംഗ്ലാദേശികള്‍ അടങ്ങിയ സംഘത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ നിര്‍ണായക വിവരങ്ങള്‍ ബിനു പൊലീസിന് കൈമാറുകയായിരുന്നു. ഈ റാക്കറ്റില്‍ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നുവെന്നും ബംഗ്ലാദേശ് സ്വദേശികളായ ഇവരുടെ കൈയില്‍ പാസ്‌പോര്‍ട്ടും ആധാറും ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരുന്നുവെന്നും…
