വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശം; സർക്കാർ-ഗവർണർ പോര് മുറുകുന്നു
നാളെ വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് മുറുകുന്നു. ദിനാചരണം കലാലയങ്ങളിൽ നടപ്പാക്കില്ലെന്ന് ഉന്നത വിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു വ്യക്തമാക്കി. മന്ത്രിയുടെ നിലപാട് ഗവർണറെ അനുകൂലിക്കുന്ന വിസിമാർ തള്ളി. ദിനാചരണം നടത്തിയാൽ തടയുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും അറിയിച്ചു. ഇന്ത്യ- പാക്ക് വിഭജനത്തിൻ്റെ ഓർമകളിൽ സെമിനാറുകളും, നാടകങ്ങൾ ഉൾപ്പെടെ കോളേജുകളിൽ സംഘടിപ്പിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ വിസിമാർക്ക് നൽകിയ നിർദേശം. എന്നാൽ സംസ്ഥാനത്തെ കാലാലയങ്ങളിൽ വിഭജന ഭീതി ദിനം നടപ്പാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ…
