സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. 12 വർഷം മുൻപ് ഹോട്ടലിൽവെച്ച് രഞ്ജിത്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവാവിന്റെ പരാതി. ആദ്യം മുതൽ തന്നെ യുവാവിന്റെ പരാതിയിൽ പൊലീസിന് സംശയമുണ്ടായിരുന്നു. മാത്രവുമല്ല തെളിവുകളുടെ അഭാവവും നിലനിന്നിരുന്നു. സിനിമയിൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടൽ മുറികളിൽ കൂട്ടി കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തി പലർക്കും സംവിധായകൻ അയച്ചുകൊടുത്തിരുന്നുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു…
