Headlines

Webdesk

അയ്യപ്പ സംഗമത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികൾ; അവർക്കൊപ്പം സിപിഐഎം നിൽക്കില്ല, എം വി ഗോവിന്ദൻ

സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയമായ ഉദ്ദേശത്തോടുകൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയവാദികൾ. അയ്യപ്പ സംഗമത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണ്. വർഗീയവാദികൾക്ക് ഒപ്പം അല്ല വിശ്വാസികൾക്കൊപ്പം ആണ് സിപിഐഎം എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല കേസിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം എന്നുള്ളതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട…

Read More

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു….

Read More

സംസ്ഥാന സമ്മേളനം ഏറ്റെടുക്കേണ്ട ഭാവി കടമകളില്‍ വികസന കാഴ്ചപ്പാട് മുഖ്യവിഷയമാക്കും; സിപിഐഎം മാതൃക പിന്തുടര്‍ന്ന് സിപിഐയും

സിപിഐഎമ്മിന്റെ മാതൃക പിന്തുടര്‍ന്ന് സിപിഐയും. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏറ്റെടുക്കേണ്ട ഭാവി കടമകളില്‍ വികസന കാഴ്ചപ്പാട് മുഖ്യവിഷയമാക്കും. സംസ്ഥാന സമ്മേളനത്തില്‍ വികസനം സംബന്ധിച്ച കര്‍മ്മ പദ്ധതി തീരുമാനിക്കുമെന്ന് ദേശിയ എക്‌സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാര്‍ എം.പി പറഞ്ഞു. കേരള വികസനത്തില്‍ പാര്‍ട്ടിക്കുളള പങ്ക് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പുതിയ വികസന കാഴ്ചപ്പാട് ചര്‍ച്ചചെയ്യാന്‍ സിപിഐ തീരുമാനിച്ചിരിക്കുന്നത്. പഴയ കാര്യങ്ങള്‍ അയവിറക്കി കൊണ്ടിരുന്നാല്‍ പോരാ ഭാവികേരളത്തെ സംബന്ധിച്ച ആശയങ്ങള്‍ രൂപപ്പെടുത്തണമെന്ന നേതൃത്വത്തിന്റെ നിലപാടും ചര്‍ച്ചക്ക് വഴിവെച്ചു….

Read More

ആക്രമിക്കാൻ എത്തിയ നായയുടെ കാൽ വെട്ടിമുറിച്ചു; സംഭവം പാലക്കാട്

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വെട്ടേറ്റത്. വയോധികയെയും, സമീപത്തെ മറ്റൊരു വളർത്തു നായയേയും പിറ്റ് ബുൾ അക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായ മറ്റൊരു നായയെ മുൻപ് കടിച്ച് കൊന്നതാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സുജീഷിൻ്റെ പരാതിയുടെ…

Read More

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ മിനി കാപ്പന്‍ പ്രതിഷേധിച്ചിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ കെ എസ് അനില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. നിയമവിദഗ്ധരോട്…

Read More

വി സി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; നിർണായക നീക്കവുമായി ഗവർണർ സുപ്രീം കോടതിയിൽ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയിൽ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ആവശ്യം.ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

Read More

നെഹ്‌റു ട്രോഫി വള്ളംകളി; രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരാതിയെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം തടഞ്ഞത്. മുഴുവന്‍ പരാതികളും ഓണത്തിനു ശേഷം തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചില ചുണ്ടന്‍ വള്ളങ്ങളെ കുറിച്ച് ലഭിച്ച പരാതികളാണ് ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് വെല്ലുവിളി. അനുവദനീയമായതില്‍ അധികം ഇതര സംസ്ഥാന തുഴച്ചിലുകാരെ ഉപയോഗിച്ചതായാണ് പ്രധാന ആരോപണം. തടിത്തുഴ, ഫൈബര്‍…

Read More

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ

സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം. ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര.സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ…

Read More

ആഗോള അയ്യപ്പ സംഗമം: സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്

ആഗോള അയ്യപ്പ സംഗമത്തില്‍ സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്. വൈകിട്ട് ഏഴുമണിക്കാണ് മുന്നണി നേതാക്കളുടെ യോഗത്തിലായിരിക്കും തീരുമാനം. പ്രതിപക്ഷ നേതാവിനെ ദേവസ്വം പ്രസിഡന്റ് ഇന്ന് കാണും. അയ്യപ്പ സംഗമത്തിന് നേരിട്ട് ക്ഷണിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകള്‍ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും കടുത്തതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിരോധത്തിലാണ്. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പന്തളം കൊട്ടാരവും രംഗത്തെത്തി. 2018- ലെ…

Read More

കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ഥികളുടെ പീഡന പരാതി; 11 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാര്‍ ഗവ. കോളജ് അധ്യാപകനെ വെറുതെ വിട്ട് കോടതി

കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥികള്‍ പീഡനപരാതി നല്‍കിയ സംഭവത്തില്‍, അധ്യാപകനെ കോടതി വെറുതെ വിട്ടു. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2014 -ലാണ് കേസിന് ആസ്പദമായ സംഭവം. 05/09/2014ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാന്‍ ഹാളിലനകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ച് അപ്പോള്‍ തന്നെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്.എനിക്കെതിരായിട്ട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്….

Read More