കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി DYFI
കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി DYFI. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സദ്യ ഒരുക്കിയത്. രണ്ടു ദിവസം സദ്യ ഒരുക്കുമെന്നും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഓണത്തിന് സദ്യ ഒരുക്കിയിരുന്നുവെന്നും, ഇക്കൊല്ലം ഉത്രാട ദിനത്തിലും സദ്യ വിളമ്പിയെന്നും ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം പറഞ്ഞു. മലയാളികളുടെ എല്ലാ വിശേഷങ്ങളിലും ഡിവൈഎഫ്ഐ ഉണ്ട്. എല്ലാ പ്രതിസന്ധികളിലും സന്തോഷങ്ങളിലും ഡിവൈഎഫ്ഐ ഉണ്ട്. കഴിഞ്ഞ 9 വർഷമായി ഇത് നല്കിവരുന്നുവെന്നും ഡിവൈഎഫ്ഐ നേതാവ് അരുൺ ബാബു പറഞ്ഞു. അതേസമയം…
