യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി വിവസ്ത്രനാക്കി ഫോട്ടോ എടുത്ത് പണം തട്ടി; മൂന്ന് പേർ പിടിയിൽ
ഹണി ട്രാപ്പിൽ പെടുത്തി യുവാവിൽ നിന്ന് പണം കവർന്ന മൂന്നു പേർ കോഴിക്കോട് കുന്നമംഗലം പൊലിസിൻ്റെ പിടിയിൽ. ആലപ്പുഴ സ്വദേശി ഗൗരി നന്ദ ,തിരൂരങ്ങാടി സ്വദേശി അൻസിന ,ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോ എടുത്ത് പണം തട്ടിയെന്നതാണ് കേസ് സോഷ്യൽ മീഡിയ വഴിയാണ് ഗൗരി നന്ദ യുവാവിനെ പരിചയപ്പെട്ടത്. ട്രെയിൻ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് മറ്റു രണ്ടു പ്രതികളായ തിരൂരങ്ങാടി പാണഞ്ചേരി അൻസിന ,ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരെ ഗൗരി നന്ദ…
