Headlines

Webdesk

ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് അറിയാമായിരുന്നു; ഒപ്പം പോകാൻ പദ്ധതിയിട്ടു, സഹതടവുകാരന്റെ മൊഴി

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി തടവ് ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നു എന്ന് സഹ തടവുകാരന്റെ മൊഴി. ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായി. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദച്ചാമിയുടെ സഹതടവുകാരൻ. ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണമായിരുന്നു. സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നു. ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ…

Read More

കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. വയനാട്ടിൽ മഴയിൽ…

Read More

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത്. സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു മൃതദേഹം കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക്…

Read More

ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തി ചരിത്രം എഴുതിയ ഇന്ത്യൻ വനിതകൾ

FIDE വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രമെഴുതിയിരിക്കുകയാണ് രണ്ട് ഇന്ത്യൻ വനിതകൾ. ജൂലൈ 26, 27 തീയതികളിലായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ് കൊനേരു ഹംപിയും, ദിവ്യ ദേശ്മുഖും. ചെസ്സ് ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹംപി. എന്നാൽ, ചൈനയുടെ ടാൻ സോങ്‌യിയെ പരാജയപ്പെടുത്തി ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചുകൊണ്ടാണ് ദിവ്യ ദേശ്മുഖ് കലാശപോരാട്ടത്തിന് ഒരുങ്ങുന്നത്. 1987 മാർച്ച് 31 ന് ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിൽ ജനിച്ച കൊനേരു…

Read More

‘അവനെ കൈയ്യിൽ കിട്ടിയപ്പോഴേ കൊല്ലമായിരുന്നില്ലേ, ആ ക്രിമിനലിനെ വെറുതെ വിടരുത്, തൂക്കിക്കൊല്ലണം’; സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിക്ക് ഇനിയെങ്കിലും തൂക്കുകയർ നൽകണമെന്ന് സൗമ്യയുടെ അമ്മ സുമതി. ജയിൽചാടാൻ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ ഇനി പുറത്തു കടക്കാൻ അനുവദിക്കരുത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു അവനെ പുറം ലോകം കാണിക്കാത്ത രീതിയിൽ ശിക്ഷ കൊടുത്താണ്. അവൻ ഈ ഒറ്റകൈ കൊണ്ടാണ് ഇതെല്ലാം ചെയ്തത്. പക്ഷെ ജയിലിലെ ആ വലിയ മതിൽ ചാടിക്കടയ്ക്കാൻ ഒരാളുടെ സഹായമില്ലാതെ അവന് സാധിക്കില്ല. അവനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൊന്ന് കളഞ്ഞേനെ എന്നാണ് ഇന്നും…

Read More

ചോറ് ഒഴിവാക്കി, ചപ്പാത്തി മാത്രം; ജയിൽ ചാട്ടത്തിനായി ഗോവിന്ദച്ചാമിയുടെ ‘സ്പെഷ്യൽ ഡയറ്റ്’

ജയിലില്‍ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നത് കൃത്യമായ മെനുവും അളവും അനുസരിച്ചാണ്.ഒരു തടവുകാരന്‍ ഭക്ഷണം കഴിക്കാതിരിക്കുകയോ, കുറച്ച് മാത്രമേ കഴിക്കുകയോ, ചില വിഭവങ്ങള്‍ ഒഴിവാക്കുകയോ ചെയ്താല്‍ അത് സാധാരണയായി ജയില്‍ വാര്‍ഡന്മാര്‍ ശ്രദ്ധിക്കും. എന്നാൽ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അതുണ്ടായില്ല. ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രമായിരുന്നു അയാൾ ആഴ്ചകളായി കഴിച്ചിരുന്നത്. ശരീരത്തിന്റെ വണ്ണം കുറച്ച് രണ്ട് കമ്പികൾ മുറിച്ചുമാറ്റിയ ചെറിയ വിടവിലൂടെ പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്. ഡോക്ടറുടെ പക്കൽനിന്ന് എഴുതി വാങ്ങിയായിരുന്നു ചപ്പാത്തി മാത്രം…

Read More

‘തുരുമ്പിക്കാൻ ജയിൽ കമ്പിയിൽ ഉപ്പ് വെച്ചു, അരിഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറച്ചു; ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു’: ഗോവിന്ദച്ചാമി ജയിൽചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. പൊലീസ് ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്ത്. സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും പ്രതി മൊഴി നൽകി. ബ്ലെയ്ഡ് ലഭിച്ചത്…

Read More

‘ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല, ഗോവിന്ദച്ചാമി സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമായി’: വി ഡി സതീശൻ

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിലിൽ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തതാണ് കണ്ണൂർ ജയിൽ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല. സർക്കാരിന് പ്രിയപെട്ടവർ ജയിലിൽ…

Read More

‘രണ്ട് കയ്യുള്ളവരേക്കാൾ വിദഗ്ധൻ, റിപ്പീറ്റഡ് സെക്‌ഷ്വല്‍ പ്രിഡേറ്റര്‍ കാറ്റഗറിയില്‍പ്പെട്ടയാളാണ് ഗോവിന്ദച്ചാമി’; ബി.സന്ധ്യ IPS

ഗോവിന്ദച്ചാമിക്ക് ഒരു കൈ മാത്രമേ ഉള്ളുവെങ്കിലും അയാൾ രണ്ട് കയ്യുള്ളവരേക്കാൾ വിദഗ്‌ദ്ധനാണെന്ന് ബി.സന്ധ്യ ഐ പി എസ്. റിപ്പീറ്റഡ് സെക്‌ഷ്വല്‍ പ്രിഡേറ്റര്‍ എന്ന കാറ്റഗറിയില്‍പ്പെട്ട ആളാണ് ഗോവിന്ദച്ചാമി, ഇയാൾ ഒരു കൊടുംകുറ്റവാളിയാണെന്നുള്ള കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കും കാരണം ഇയാളെ ആദ്യമായി പിടികൂടുന്ന സമയത്ത് ഗോവിന്ദച്ചാമിക്കെതിരെ തമിഴ്നാട്ടിൽ 14 ഓളം കേസുകൾ ഉണ്ടായിരുന്നു. ഇത്തരം ആളുകൾ സമൂഹത്തിന് ഭീഷണിയാണ്. സമൂഹ മധ്യത്തിലേക്ക് ഇറക്കിവിടാൻ കഴിയുന്ന ആളല്ല ഗോവിന്ദച്ചാമിയെന്ന് ബി സന്ധ്യ ഐപിഎസ് പറഞ്ഞു. സൗമ്യ വധക്കേസ് അന്വേഷണസമയത്ത്…

Read More

മദ്യലഹരിയില്‍ തർക്കം; തിരുവനന്തപുരത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

തിരുവനന്തപുരം ചിറയിൻകീഴിൽ ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. സഹോദരങ്ങളായ മഹേഷും രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വയൽത്തിട്ട വീട്ടിൽ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന. പൊലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More