Headlines

Webdesk

‘ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്ന പരാമർശം’; വിഡി സതീശനെതിരെ ഡിജിറ്റൽ മീഡിയാ സെൽ അംഗങ്ങൾ

സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ സൈബർ യുദ്ധം അവസാനിക്കുന്നില്ല. ഡിജിറ്റൽ മീഡിയാ സെൽ അംഗങ്ങൾ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞതാണ് പാർട്ടിയിലെ പുതിയ പ്രതിസന്ധി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷനേതാവിനെ പേരെടുത്ത് പറഞ്ഞും അല്ലാതെയും വിമർശനം തുടരുകയാണ്. ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശമാണ് പ്രകോപന കാരണം. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളും വി.ഡി സതീശന്റെ നിലപാടിനെതിരാണ്. അതേസമയം സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ – ഷാഫി പറമ്പിൽ ക്യാമ്പെന്നാണ് സതീശൻ പക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തിൽ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായ…

Read More

നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്; ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമർശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് ന്യായീകരിച്ചു. എന്നാൽ അറബ്‌ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ ഖത്തറിൽ ആക്രമണം നടത്തിയത്‌ നിർഭാഗ്യകരമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം നടക്കുന്നതിനു തൊട്ട്‌ മുമ്പ്‌ യു എസ്‌ സൈന്യം വിവരം വൈറ്റ്‌ ഹൗ സിൽ അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തെപ്പറ്റി ഖത്തറിനെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് പറഞ്ഞിരുന്നു. അതേസമയം ഖത്തറിനെ…

Read More

നേപ്പാളിലെ ആഭ്യന്തര സംഘർഷം; അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന ആഹ്വാനവുമായി സൈന്യം

നേപ്പാളിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം അഭ്യർത്ഥിച്ചു. നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഇന്നലെ രാത്രി 10 മണിമുതൽ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിനെ ഇളക്കിമറിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡൻ്റ് രാംചന്ദ്ര പൗഡേലും…

Read More

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ…

Read More

‘പിണറായി വിജയന്‍ജി എന്റെ മൂത്ത സഹോദരന്‍, അദ്ദേഹത്തിന് കീഴില്‍ സംസ്ഥാനം കൂടുതല്‍ വളരട്ടേ’; ഓണം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ ഗവര്‍ണര്‍

സര്‍ക്കാര്‍-രാജ്ഭവന്‍ മഞ്ഞുരുക്കത്തിന് വേദിയായി സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരോഘാഷ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ്. തര്‍ക്കങ്ങള്‍ മറന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും വേദി പങ്കെടുക്കുകയും പരസ്പരം ഊഷ്മളമായി വരവേറ്റ് സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു. ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്നാണ് ഗവര്‍ണര്‍ അഭിസംബോധന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേ എന്ന് ആശംസിച്ച അദ്ദേഹം പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് സംസ്ഥാന സര്‍ക്കാരിന്…

Read More

സിപി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി

എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണൻ നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി സുദർശൻ റെഡ്ഢി 300 വോട്ടുകളാണ് ലഭിച്ചത്. 752 സാധുവായ വോട്ടുകൾ. 767 വോട്ടുകൾ പോൾ ചെയ്യപ്പെട്ടത്. 427 വോട്ടുകൾ നേടുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാൽ‌ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ എൻഡിഎ സ്ഥാനാർഥിയ്ക്ക് ലഭിച്ചു. 19 പേർ NDA സ്ഥാനാർഥിക്കു അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. ആർഎസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം….

Read More

‘പൊലീസിനെതിരെ ഉയരുന്നത് പഴയ പരാതികൾ; സർക്കാരിനെ പ്രതിസന്ധിയിലാക്കില്ല’; മന്ത്രി കെ എൻ ബാലഗോപാൽ

പൊലീസ് മർദന വിഷയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പഴയ പരാതികളാണ് മാധ്യമങ്ങൾ ഉയർത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതൊന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക്കപ്പ് മർദ്ദനങ്ങളെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പൊലീസ് മർദ്ദനത്തിന് ഇടതുപക്ഷമെന്നൊ വലതുപക്ഷമെന്നൊ ഇല്ലെന്നും പൊലീസിൻ്റെ മർദ്ദനം തനിക്കും ഏറ്റിട്ടുണ്ടെന്നും മന്ത്രി കെഎൻ‌ ബാല​ഗോപാൽ‌ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങൾ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ…

Read More

യുവാക്കളുടെ സമര ചൂട് അറിഞ്ഞ് നേപ്പാൾ; ജെൻസി വിപ്ലവത്തിൽ വിറച്ച് രാജ്യം, പ്രധാനമന്ത്രിയും മന്ത്രിമാരും രാജി വച്ചു

നേപ്പാളിനെയും സർക്കരിനെയും പിടിച്ചു കുലുക്കിയിരിക്കുകയാണ് യുവാക്കളുടെ ജെൻസി വിപ്ലവം. സമരത്തെ അടിച്ചമർത്താമെന്ന സർക്കാരിന്റെ കണക്ക് കൂട്ടലുകളെല്ലാം തകർത്തുകൊണ്ടായിരുന്നു രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങിയത്. നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാരിന്റെ അഴിമതിയും ചൂണ്ടിക്കാണിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം കനത്തത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തിയത്….

Read More

പിറ്റ് NDPS ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റ്; ബുള്ളറ്റ് ലേഡി പിടിയിൽ

കണ്ണൂരിലെ ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖിലയെ അറസ്റ്റ് ചെയ്തു. പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റാണിത്. ലഹരി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായിട്ടാണ് അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവിൽ നിന്നാണ് നിഖിലയെ പിടികൂടിയത്. നിഖിലയെ അട്ടകുളങ്ങര ജയിലിൽ എത്തിക്കും. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം സ്ഥിരമായി ലഹരി കടത്തുന്നവരെ ആറ് മാസം വരെ കരുതൽ‌ തടങ്കലിൽ വെക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ​ഗ്രാം മെത്താഫിറ്റമിനുമായി…

Read More

കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിറ്റു; യൂട്യൂബര്‍ പിടിയില്‍

കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയില്‍. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാള്‍ കുസാറ്റ് പരിസരത്ത് വില്‍പ്പന നടത്തുന്നതായി ഡാന്‍സാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഡാന്‍സാഫ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഇയാള്‍ക്ക് ബ്ലൂമോണ്ട് എന്ന…

Read More