‘ആഗോള അയ്യപ്പ സംഗമം വലിയ വിജയമാകും, ഇവിടെ എല്ലാവരും തുല്യരാണ്’; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഈ പരിപാടിയിൽ പ്രമുഖർ, സാധാരണക്കാർ എന്ന വിവേചനമില്ലാതെ എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അയ്യപ്പ ഭക്തരുടെ പ്രതിനിധികളാണ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഇവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് സംഗമത്തിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നത്. ഭഗവാൻ്റെ ‘തത്ത്വമസി’ എന്ന ആപ്തവാക്യം പോലെ ഇവിടെ എല്ലാവരും തുല്യരാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. വിഐപി സംസ്കാരം ഒഴിവാക്കി…
