കിഷത്വർ മേഘവിസ്ഫോടനം; മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും, മരണസംഖ്യ 40 ആയി
ജമ്മു കശ്മീരിലെ കിഷ്ത്വാർ ചൊസിതി മേഖലയിൽ പെയ്തിറങ്ങിയ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. രണ്ട് സിഐഎസ്എഫ് ജവാന്മാരുൾപ്പടെ 40 പേരുടെ ജീവൻ മേഘവിസ്ഫോടനത്തിൽ നഷ്ടമായി. 120 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു.മചയിൽ മാതാ തീർത്ഥടകർക്കായി തയ്യാറാക്കിയ സമൂഹ അടുക്കള മിന്നൽ പ്രളയത്തിൽ പൂർണമായി ഒലിച്ചു പോയി. ഭക്ഷണം കഴിക്കാൻ കാത്തുനിന്ന നൂറു കണക്കിന് തീർത്ഥാടകരെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദ്രുതകർമസേനയും സൈന്യവും…
