തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 1.3 മീറ്ററാണ് ഉയര്‍ത്തിയത്. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.
അതേസമയം, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.