Headlines

അജിത് പവാറിന്റെ വിമാനം അപകടത്തിൽപ്പെട്ടു

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനം അപകടത്തിൽപ്പെട്ടു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ അടിയന്തര ലാൻഡിംഗിനിടെ തകർന്നു വീണതായി റിപ്പോർട്ട്. വിമാനം പൂർണമായി തകർന്ന നിലയാണ്. രക്ഷാ പ്രവർത്തനം നടക്കുകയാണ്. അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയതയാണ് സൂചന.അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.