എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂര നിലപാട് എന്ന ആശയമാണ് എന്‍എസ്എസിനെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് പ്രതികരണം.NSS ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല. സമദൂര നിലപാട് എന്ന ആശയമാണ് NSS നുള്ളത്. രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യ നീക്കം. NSS അത് മനസ്സിലാക്കിയാണ് പിന്മാറിയത്. എസ്എന്‍ഡിപിയും ഒരുകാലത്ത് സ്വതന്ത്രനിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പിന്നീട് വ്യതിയാനം സംഭവിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘NSS ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യനീക്കം’: P K കുഞ്ഞാലിക്കുട്ടി








