കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് കെ സുരേന്ദ്രൻ. സിപിഐഎമ്മിനെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കുകയാണ്. ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഐഎമ്മിന് ഉണ്ടാകും. ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്. കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി. വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചു. ഇതേ നിലപാട് തുടർന്നാൽ പയ്യന്നൂരിൽ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം കെ സുരേന്ദ്രൻ തള്ളിയില്ല. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി നൽകിയിട്ടുള്ളതെന്നും ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകും. മഞ്ചേശ്വരത്തും കാസർകോടും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ധനരാജിനെ കൊലപ്പെടുത്തിയതും സിപിഐഎം ആണോ എന്ന് സംശയമുണ്ട്, കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി; കെ സുരേന്ദ്രൻ







