യാത്രക്കാര്‍ക്ക് തിരിച്ചടി; ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു

ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സര്‍വീസ് മാര്‍ച്ച് 28 വരെ മാത്രം. മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. സൗജന്യ ഭക്ഷണവും അധിക ബാഗേജും ഉണ്ടാകില്ല. (Air India service from Dubai to Kerala suspended).മലയാളികളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയം കൂടിയാണിത്. നേരത്തെ തന്നെ പലതവണ ഈ സര്‍വീസ് നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. നിലവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഒരു എയര്‍ ഇന്ത്യ സര്‍വീസ് മാത്രമേയുള്ളു. ഇതാണ് നിര്‍ത്തലാക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ പിന്മാറ്റം മറ്റ് വിമാന കമ്പനികള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ സഹായകമാകും.എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസ് നിര്‍ത്തുന്നതോടെ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും. സൗജന്യ ഭണക്ഷണവും അധിക ബാഗേജും ഉണ്ടാകില്ല. പ്രീമിയം ക്യാബിന്‍, ലോഞ്ച് സൗകര്യം എന്നിവയേയും ബാധിക്കും. വിമാനത്തിനുള്ളിലെ വിനോദ പരിപാടികള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലഭിക്കില്ല.

ഹൈദരബാദിലേയ്ക്കുള്ള സര്‍വ്വീസും എയര്‍ ഇന്ത്യ അവസാനിപ്പിക്കും.