‘NSS-SNDP ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ല, ഖേദം പ്രകടിപ്പിക്കുന്നു’; നാസർ ഫൈസി കൂടത്തായി

എൻ.എസ്എസ്-എസ് എൻ ഡി പി ഐക്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പറഞ്ഞ ഉദാഹരണം ശരിയായില്ല അതിൽ ഖേദം പ്രകടിപ്പിക്കുന്നതായി നാസർ ഫൈസി കൂടത്തായി അറിയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകളോട് യോജിപ്പില്ലെന്നും അദേഹം വ്യക്തമാക്കി. എൻ.എസ്എസും എസ് എൻ ഡി പി യും ഐക്യപ്പെടുന്നതിൽ വിരോധമില്ല. അത് പ്രോത്സാഹിപ്പിക്കുന്നു, ക്ഷേ ഇതരമതങ്ങൾക്ക് എതിരാവരുതെന്ന് നാസർ ഫൈസി കൂടത്തായി അദേഹം കൂട്ടിച്ചേർത്തു.സജി ചെറിയാൻ്റെ തിരുത്ത് പ്രോത്സാഹിപ്പിക്കുന്നതായും ഖേദപ്രകടനം സ്വാഗതം ചെയ്യുന്നതായും നാസർ ഫൈസി കൂടത്തായി പറഞ്ഞു. നിലപാടുകൾ വ്യത്യസ്തമാകുമ്പോഴും വേദി പങ്കെടുക്കുന്നതിൽ വിവേചനം വേണ്ടെന്ന് അദേഹം പറഞ്ഞു. എൻ.എസ്എസ്-എസ് എൻ ഡി പി ഐക്യം പറയുന്ന നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയ്യാറുണ്ടോയെന്നായിരുന്നു നാസർ ഫൈസി കൂടത്തായി ചോദിച്ചിരുന്നത്.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കാൻ തയ്യാറാകുമോ. കെട്ടിച്ച് കൊടുക്കാൻ പൊലും അയിത്ത പ്രകാരം മാറ്റിനിർത്തപ്പെടുന്നവർ മുസ്ലിം വിരോധത്തിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ലെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായി പറഞ്ഞത്.