Headlines

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ RSS ഗണഗീതം പാടി; സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു.

തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഐഎം പ്രവർത്തകർ സ്റ്റേജിൽ കയറി. തുടർന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.