Headlines

പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്, കൂടുതൽ പേർ UDFൽ എത്തും: പി വി അൻവർ

കേരളത്തിൽ പിണറായിസം അവസാനിപ്പിക്കണം, തിരഞ്ഞെടുപ്പിൽ അതാണ് പ്രധാന ലക്ഷ്യമെന്ന് പി വി അൻവർ. ആന്റി പിണറായി വോട്ടുകൾ സമാഹരിക്കും. പ്രതിപക്ഷ നേതാവിന്റെ ജാഥയുടെ വിജയത്തിന് തൃണമൂൽ പ്രവർത്തിക്കും.
താൻ എവിടെ മത്സരിക്കുന്നു എന്നതിന് പ്രസക്തി ഇല്ല. എവിടെയും മത്സരിക്കാം. പിണറായിസവും മരുമോനിസവും ഇല്ലാതാക്കുക പ്രധാനം. പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്. കൂടുതൽ പേർ UDF ൽ എത്തുമെന്നും അൻവർ വ്യക്തമാക്കി.

സെക്കന്റ് ടേം വ്യവസ്ഥയിൽ ഇളവിൽ സി പിഐഎമ്മിന് വിശദീകരിക്കാൻ കഴിയാത്തത് എന്ത് കൊണ്ട്. മരുമോൻ സേഫാണ്. റിയാസിനെ പിബി അംഗമാക്കാൻ ശ്രമം നടന്നു. എളമരം കരീം ,പി മോഹനൻ , എ പ്രദീപ് കുമാർ എന്നിവരെ ഒതുക്കിയെന്നും അൻവർ ആരോപിച്ചു.

കോഴിക്കോട് ഒരു സീറ്റ് പോലും LDF ജയിക്കില്ല. തന്ത്രിയെ അറസ്റ്റ് ചെയ്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കുന്നില്ല. SIT യുടെ അന്വേഷത്തിൽ സംശയമുണ്ട്. അന്വേഷണ ചുമതലയുള്ള ശശിധരന്റെ പല ഇടപെടലിലും സംശയമുണ്ട്.

പത്മകുമാറിനെ സിപിഐ എം സംരക്ഷിക്കുന്നത് എന്തു കൊണ്ട്. ഒരു സീറ്റും പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. നിലമ്പൂരിൽ താൻ മത്സരിച്ചിരുന്നില്ലെങ്കിൽ എം സ്വരാജ് ജയിക്കുമായിരുന്നു. LDF ൽ പിണറായിയും മരുമോനും ഒറ്റപ്പെടുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.