കോഴിക്കോട് ഇന്ന് പല മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഗാലക്സിയുടെ ഉയരം കൂടിയ കെട്ടിടം നഗരത്തിന്റെ skyline തന്നെ മാറ്റിയപ്പോൾ, ഹൈലൈറ്റിന്റെ വലിയ ട്രേഡ് സെന്റർ നഗരത്തിന്റെ വ്യാപാര ദിശയെ പുതുക്കി. ഈ രണ്ട് വികസനങ്ങളും നഗരത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകിയിട്ടുണ്ട്.
ഇതിന്റെ ഇടയിൽ, പലർക്കും ഇപ്പോഴും അത്ര പരിചിതമല്ലാത്ത ഒരു ഇടം പതിയെ ശ്രദ്ധയിൽപ്പെടുകയാണ് — കാശ്മീർകുന്ന്.
നഗരത്തിന്റെ നടുവിൽ ആണ് കാശ്മീർകുന്ന് സ്ഥിതി ചെയ്യുന്നത്. എന്നാൽ അവിടേക്ക് എത്തുന്നവർ പറയുന്നത്, ഇത് കോഴിക്കോട് തന്നെയാണെന്ന് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ട് ആണെന്ന് ആണ്. പച്ചപ്പും ശാന്തതയും ചേർന്ന ഈ മലനിര, പലർക്കും ‘hidden heaven’ എന്ന തോന്നൽ നൽകുന്ന സ്ഥലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കാശ്മീർകുന്നിൽ നിന്നാൽ മുഴുവൻ കോഴിക്കോട് നഗരം കാണാൻ സാധിക്കും മാത്രമല്ല കോർപറേഷൻ പരിധിയിലാണ് ഈ സ്ഥലം വരുന്നത് എന്നാൽ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുന്നിടത്തായിട്ടും, തിരക്കിന്റെയും ശബ്ദത്തിന്റെയും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരിടം.
ഇപ്പോൾ നഗരത്തിൽ കേൾക്കുന്ന വാർത്തകളിലൊന്ന്, കാശ്മീർകുന്ന് ഒരു intend based private luxury residence ആയി മാറാൻ പോകുന്നുവെന്നതാണ്. ഈ വിവരം സത്യമാണെങ്കിൽ, ഗാലക്സിയുടെ ഉയരവും ഹൈലൈറ്റിന്റെ വ്യാപാരവുമായൊപ്പം, കോഴിക്കോട് നഗരത്തിലെ പ്രധാന വികസനങ്ങളിൽ ഒന്നായി കാശ്മീർകുന്നും മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
ഈ പദ്ധതി ക്രൈറ്റർ ഗ്രൂപ്പാണ് കോഴിക്കോട് കൊണ്ടുവരുന്നതെന്ന വിവരവും വാർത്ത ആയിട്ടുണ്ട്.






