പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പാലക്കാട് വടക്കാഞ്ചേരിയില്‍ ആണ് സംഭവം. കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരില്‍ താമസക്കാരനുമായ രാഹുല്‍ ആണ് മണ്ണൂത്തി പോലീസിന്റെ പക്കല്‍ നിന്നും രക്ഷപ്പെട്ടത്. (attempt to murder case accused escaped from police custody)വടക്കുംചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യില്‍ വിലങ്ങ് വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് രാഹുല്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. കഴിഞ്ഞമാസം മണ്ണുത്തിയില്‍ വെച്ച് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രാഹുല്‍. വടക്കുഞ്ചേരി – മണ്ണുത്തി പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നാല് പൊലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടക്കുന്നത്. ആലത്തൂര്‍, വടക്കുഞ്ചേരി, നെന്മാറ, മണ്ണുത്തി പൊലീസ് ആണ് തിരച്ചില്‍ നടത്തുന്നത്. സമീപ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.
വിലങ്ങുകൊണ്ട് സ്വന്തം നെറ്റി അടിച്ച് പൊട്ടിച്ചു, ബൈക്കെടുത്ത് പാഞ്ഞുപോയി; പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ വധശ്രമക്കേസ് പ്രതി രക്ഷപ്പെട്ടു








