തിരുവനന്തപുരം വെള്ളനാട്, പഞ്ചായത്ത് വാഹനത്തെ ചൊല്ലി തർക്കം. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡണ്ട് റോഡിൽ തടഞ്ഞു. വാഹനം വേണമെന്ന് ആവശ്യമുയർത്തി പഞ്ചായത്ത് സെക്രട്ടറിയെ റോഡിൽ പഞ്ചായത്ത് പ്രസിഡൻറ് തടയുകയായിരുന്നു
വാഹനം വേണമെന്ന് പ്രസിഡൻറ് വെള്ളനാട് ശശിയും അഞ്ചുമണിക്ക് ശേഷം വാഹനം വിട്ടുകൊടുക്കാൻ ആകില്ല എന്ന് സെക്രട്ടറിയും നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം മുറുകിയത്. പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരവേയാണ് വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് വാഹനം തടഞ്ഞത്.
വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശി ആവശ്യപ്പെട്ടു. തുടർന്ന് സിപിഐഎമ്മിന്റെ പഞ്ചായത്ത് പ്രസിഡൻറ് ആയ വെള്ളനാട് ശശി വാഹനത്തിനുള്ളിൽ ഇരിപ്പുറപ്പിച്ചു. പിന്നീട് വെള്ളനാട് ശശിയെ കുളക്കോടുള്ള വീട്ടിലെത്തിച്ച ശേഷം വാഹനം തിരികെ പഞ്ചായത്തിൽ എത്തിച്ചു.






