Headlines

‘വെള്ളാപ്പള്ളി കാറിൽ കയറിയതിൽ എന്താ തെറ്റ്?, തട്ടിപ്പുകൾ നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം’: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം അല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ തിരുത്തലുകൾ നടത്തി മുന്നോട്ട് പോകും. വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിത്രീകരിക്കാൻ ചില ശ്രമിക്കുന്നു. പമ്പയിലേക്ക് ഇറങ്ങുമ്പോഴാണ് വെള്ളാപ്പള്ളി കാണാൻ വരുന്നത് , അപ്പോൾ കാറിൽ കയറ്റിയത്.

അതിൽ എന്താ തെറ്റ് , മഹാ തെറ്റായി എന്താ പറയാൻ കഴിയുക. അതിൽ ഞാൻ അപാകത കാണുന്നില്ല. സ്വർണ കൊളള പ്രചരണത്തിന് വൻ തോതിൽ ഉപയോഗിച്ചു കോൺഗ്രസും ബിജെപിയും പ്രചരിപ്പിച്ചു. സർക്കാർ എന്തു ചെയ്തു എന്നാണ് നോക്കേണ്ടത്.

തട്ടിപ്പുകൾ നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം. ഇവിടെയും അത് തന്നെയാണ് നടന്നത്. പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടി സ്വീകരിച്ച് വരുന്നു. ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് പത്തനം തിട്ടയിൽ ആണല്ലോ. എന്നാൽ പന്തളം നഗരസഭ BJP ക്ക് നഷ്ടപ്പെട്ടു. ശബരിമല വലിയ ഘടകം ആണെങ്കിൽ BJPക്ക് വലിയ നേട്ടം ഉണ്ടാകണമായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഹൈക്കോടതി നിയോഗിച്ച എസ്ഐടിയെ സർക്കാർ പിന്തുണച്ചു. എസ്ഐടി വന്നപ്പോൾ സിബിഐക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്ഐടി ഫലപ്രദമായി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.