ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവറുടെ ബെഞ്ചാണ് പരിഗണിക്കുക. കേസില്‍ കഴിഞ്ഞദിവസം ചാന്‍സലറായി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മെറിറ്റ് മറികടന്നാണ് മുഖ്യമന്ത്രി മുന്‍ഗണന ക്രമം നിശ്ചയിച്ചതെന്നും സിസ തോമസിനെയും ഡോക്ടര്‍ പ്രിയ ചന്ദ്രനെയും ഇരു സര്‍വകലാശാലകളിലെയും വി സിമാരായി നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ചെയര്‍മാരായ ചര്‍ച്ച കമ്മിറ്റി പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടും തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വൈകുന്നതില്‍ നേരത്തെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.

സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ പ്രിയ ചന്ദ്രനെയും നിയമിക്കണം. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സുദ്ന്‍ഷു ധൂലിയ നല്‍കിയ രണ്ടു പട്ടികയിലും ഇടം നേടിയവരാണിവര്‍. ഇവരുടെ നിയമനത്തിനായി അനുവാദം നല്‍കണമെന്നാണ് ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. വിസിയായിരുന്ന കാലത്ത് സര്‍വകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പട്ടികയില്‍ നിന്ന് സിസാ തോമസിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി നല്‍കിയ പേരുകള്‍ സജി ഗോപിനാഥന്റെയും എം എസ് രാജശ്രീയുടെയുമാണെന്നും ഇരുവര്‍ക്കും എതിരെ ചില ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ രംഗത്തെത്തി.
മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സജി ഗോപിനാഥനെയും എം എസ് രാജശ്രീയെയും നിയമിക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണറുകളുടെ നിലപാട്. നേരത്തെ, സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പരാമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ നിയമനം വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തിയും രേഖപ്പെടുത്തി.