Headlines

രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി; ജാമ്യാപേക്ഷ എതിർത്ത് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് രംഗത്തെത്തി. രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയെന്നും പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം തുടരുന്നു.

രാഹുലിന്റെ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു. പ്രതി സമാന കുറ്റകൃത്യം മുൻപും ചെയ്തിട്ടുള്ളയാൾ. അതിജീവിതയെ വീണ്ടും അപമാനിക്കാൻ ശ്രമിക്കും. കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകൾ പിടിച്ചെടുക്കണം. കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെതിരെയുള്ള റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. അതിജീവിതയെ അപമാനപ്പെടുത്തി, അതിജീവിതയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.