ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട് കിട്ടണമെന്നാണ് ആവശ്യം. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

രണ്ട് ബാഗ്, 76000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് തടഞ്ഞു വെച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. എന്നാൽ ബണ്ടി ചോർ പിടികിട്ടാ പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരണം.

വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.