ഭരണം കിട്ടിയാൽ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ട് എത്തുമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി എത്തും. തിരുമല അനിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞതാണ്. പരമാവധി സീറ്റുകൾ വിജയിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഉത്തമമായ കരങ്ങളിൽ തന്നെ ഭരണമെത്തും. പുറത്ത് പോകുമ്പോൾ പരമാവധി സമ്പാദിക്കാനാണ് എൽ ഡി എഫിൻ്റെ ശ്രമം. കോർപ്പറേഷനിൽ ത്രികോണ മത്സരം എന്ന് പറയാനാകില്ല. ചില വാർഡുകളിൽ കോൺഗ്രസിൻ്റെ സാന്നിധ്യമുണ്ടെന്ന് മാത്രം. ബിജെപിയുടെ വാർഡുകളിൽ ഒരെണ്ണത്തിൽ പോലും കോൺഗ്രസിന് പച്ച തൊടാൻ കഴിയില്ല.
ചായക്കോപ്പയിലെ കാറ്റ് മാത്രമായി കോൺഗ്രസ് മാറും.5-7 വർഷംകൊണ്ട് തിരുവനന്തപുരം ജില്ലയിലെ തെരുവ് നായ ശല്യം ബിജെപി പരിഹരിക്കും. 45 വർഷം ഭരിച്ചിട്ടും സാധാരണ ജനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും മാർക്സിസ്റ്റ് പാർട്ടി ഒരുക്കിയിട്ടില്ല.അഞ്ചുവർഷം ബിജെപി ഭരിച്ചു കഴിഞ്ഞാൽ തിരുവനന്തപുരത്ത് വീടില്ലാത്ത ആരും ഉണ്ടാവില്ല, അതാണ് വാഗ്ദാനമെന്നും രാജേഷ് കൂട്ടിച്ചേർത്തു.







