‘തിരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വസിക്കാൻ പറ്റാത്ത ഏജൻസി, ഏക സിപിഐഎം മുഖ്യമന്ത്രിപോലും ബിഹാറിൽ പോയില്ല, കോൺഗ്രസ് സജീവമായിരുന്നു’: കെ സി വേണുഗോപാൽ

ബിഹാർ തെരഞ്ഞെടുപ്പ് ഫലം, വിശ്വസിക്കാൻ പറ്റാത്ത ഏജൻസിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒന്നിലും ഒരു കൂസലും ഇല്ല. പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടു, പണം ഒഴുകി.

സിപിഐഎമ്മിന്‌റെ അഖിലേന്ത്യ സെക്രട്ടറി ബീഹാറിൽ പോയില്ല. ഏക സിപിഐഎം മുഖ്യമന്ത്രിപോലും പോയില്ല. കോൺഗ്രസ് നേതാക്കൾ എല്ലാം ബീഹാറിൽ സജീവമായിരുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

അരൂർ ഉയരപ്പാത അപകടത്തിൽ കരാർ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണം. സങ്കീർണമായ ജോലികൾ നടക്കുമ്പോൾ NHAI ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായില്ല.

വാഹനങ്ങൾ കടത്തി വിടാൻ ആരാണ് അനുവാദം നൽകിയത്? സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തം ഉണ്ട്. നിർമാണ കാലയളവിൽ 40 ൽ അധികം പേര് മരിച്ചു. ഓരോ മരണത്തിന് ശേഷവും അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ എന്ത് ചെയ്തു എന്ന് വിശദീകരിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.