തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും യുഡിഎഫ് കൂട്ടുപിടിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. BJP സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു. ഇത്തരം ശക്തികൾക്കെതിരായ വിധിയെഴുത്തായിരിക്കും വരുന്ന തിരഞ്ഞെടുപ്പെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
ബീഹാറിൽ SIR കാരണം പലർക്കും വോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് അട്ടിമറിച്ചു. പ്രധാനമന്ത്രിയുടെ പരസ്യ പ്രസ്താവന തന്നെ ഉദാഹരണം. 1000 രൂപ കൊടുക്കാൻ തീരുമാനിച്ചത് ചട്ടങ്ങൾക്ക വിരുദ്ധം. തമിഴ്നാട്ടിൽ ആ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. ബിഹാറിൽ അത് ഉണ്ടായില്ല. ബി.ജെ.പിക്ക് അനുകൂല സാഹചര്യം പലയിടത്തും കോൺഗ്രസ് ഒരുക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ SIRൽ സുപ്രീം കോടതിയെ സമീപിക്കും. തെരത്തെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരു വിഭാഗം ജനങ്ങളെ ഒഴിവാക്കാനുള്ള ശ്രമം എല്ലാവർക്കും വോട്ട് ചെയ്യാമെന്ന ഗ്യാരണ്ടി ഉണ്ടാക്കണം എന്നാണ് CPM പറയുന്നത്. നിയമ യുദ്ധം എത്രത്തോളം മുന്നോട്ട് കൊണ്ട് പോകാനാകുമോ അത്രത്തോളം കൊണ്ട് പോകും
SIR -ൽ എല്ലാവരും വോട്ടർ പട്ടിക പുതുക്കണം. നിയമ യുദ്ധം അതിന്റെ രീതിയിൽ നടക്കും. ഫോം ഉൾപ്പടെ എല്ലാവരും പൂരിപ്പിച്ച് നൽകണം. ആരും മാറി നിൽക്കരുത്. വിമർശനം ഉന്നയിക്കുകയും കേസ് നടക്കുകയും ചെയ്യും എന്ന് കരുതി ആരും പിന്നോട്ട് പോകരുതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.എല്ലാവരും വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ ശ്രമിക്കണം. SIRന് സർക്കാരും പാർട്ടിയും എതിര് തന്നെയാണ്. സർക്കാരും, പാർട്ടിയും പ്രത്യേകം കോടതിയെ സമീപിക്കും. പി എം ശ്രീഉയിൽ വി വിശിവൻ കുട്ടിയും ബിനേയ് വിശ്വവും പരസ്പര തർക്കത്തിൽ നിന്ന് പിൻമാറും. അവർ തമ്മിൽ ഏറ്റുമുട്ടൽ തുടരേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.






