Headlines

കൊച്ചി കോര്‍പറേഷനില്‍ ബിജെപിക്ക് വിമത ഭീഷണി; ശ്യാമള എസ് പ്രഭുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ ട്വന്റി-ട്വന്റിയുടെ ശ്രമം

തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടരികിലെത്തിനില്‍ക്കേ ബിജെപി നേതൃത്വത്തിന് തലവേദനയായി എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന നിലപാടിലുറച്ച് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മട്ടാഞ്ചേരിയിലെ നേതാവും മൂന്നര പതിറ്റാണ്ടിലേറെ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചയാളുമായ ശ്യാമള എസ് പ്രഭു. തനിക്ക് ട്വന്റി ട്വന്റിയിലേക്ക് ക്ഷണമുണ്ടെന്നാണ് ശ്യാമള പറയുന്നത്. ബിജെപി പ്രാദേശിക നേതൃത്വം തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നും ശ്യാമള എസ് പ്രഭു ട്വന്റിഫോറിനോട് പറഞ്ഞു. നേതൃത്വവുമായി സംസാരിച്ചു. പോസിറ്റീവായ ഒരു തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാമള കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ ബിജെപിയെ ആകെ വലയ്ക്കുന്ന വിമത ഭീഷണികളാണ് എറണാകുളത്ത് നിന്ന് ഉയരുന്നത്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമായി പ്രകടിപ്പിച്ച ശ്യാമള എസ് പ്രഭുവിനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. പി ആര്‍ ശിവശങ്കറുമായി ശ്യാമള എസ് പ്രഭു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരെ മുന്‍പ് വിമത നീക്കം നടത്തിയയാളെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ശ്യാമള എസ് പ്രഭുവിന്റെ നിലപാട്.
കൊച്ചിയിലെ ചെറളായി ഡിവിഷനെ 32 വര്‍ഷമായി പ്രതിനിധീകരിക്കുന്ന നേതാവാണ് ശ്യാമള എസ് പ്രഭു. എറണാകുളത്തെ മറ്റൊരു മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായ ആര്‍ സതീഷും ബിജെപി മട്ടാഞ്ചേരി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, നെ​ൽ​കൃ​ഷി​യ​ല്ലാ​തെ മ​റ്റൊ​രു വ​രു​മാ​ന​മാ​ർ​ഗ​വു​മി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രു​ണ്ട് കേ​ര​ള​ത്തി​ൽ. വി​ത​യും വ​ള​മി​ട​ലും കൊ​യ്ത്തും മെ​തി​യും​പോ​ലെ നെ​ല്ല് സം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സമരവും അ​വ​രു​ടെ കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി. ഈ ​ക​ർ​ഷ​ക​രും അ​വ​രു​ടെ അ​ധ്വാ​ന​ഫ​ലം വ​ച്ചു വി​ല​പേ​ശു​ന്ന മില്ലു​കാ​രും 10 കൊ​ല്ല​മാ​യി​ട്ട് ഇ​തി​നൊ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ നെ​ൽ​കൃ​ഷി​യു​ടെ ദു​ര​ന്ത​കാ​ഴ്ച​യാ​ണെന്നും വിമർശനത്തിൽ പറയുന്നു.