Headlines

കേരളത്തില്‍ മത അടിസ്ഥാനത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന്; വിമര്‍ശിച്ച് ദേശീയ പിന്നോക്ക കമ്മീഷന്‍

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷന്‍. മത അടിസ്ഥാനത്തില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിനെന്നാണ് ആരോപണം. ഏത് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ മുഴുവനായി ഒബിസി സംവരണം നല്‍കാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നല്‍കാന്‍.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്നും ചെയര്‍മാന്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒബിസി സംവരണം നടപ്പാക്കണം എന്നാണ് പിന്നോക്ക കമ്മീഷന്റെ ആവശ്യം.