ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം. വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടക്കുക. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും. മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന്…

Read More

‘ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്; ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവന്നതിൽ ​ഗൂഢാലോചനയുണ്ട്’; ഇപി ജയരാജൻ

തന്റേതെന്ന പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയ്ക്ക് പിന്നിൽ ആരെന്ന് അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ അത് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ട്. പ്രകാശ് ജാവഡേക്കർ വിഷയത്തിലും സമാനമായ ഗൂഢാലോചന നടന്നെന്നും ഇ പി ജയരാജൻ പറഞ്ഞു. തനിക്കെതിരെ വിവാദമുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുവെന്നും അതിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇപി ജയരാജൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം പൂര്‍ത്തിയായിട്ടില്ലാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത പുറത്തുവന്നത് ആസൂത്രിതമായി…

Read More

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് ‌നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഫ്രഷ് കട്ട്‌ പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ അമ്പലമുക്കിൽ സമരപന്തൽ കെട്ടി പ്രതിഷേധം തുടരുമെന്ന് സമര സമിതി പ്രഖ്യാപിച്ചിരുന്നു. ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താൽകാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്കരണ പ്ലാൻ്റ് തുറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും…

Read More

ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചു; വൈസ് ചെയർപേഴ്സൺ‌ കുക്കു പരമേശ്വരൻ

ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങി. കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സണായി നിയമിച്ചു. സി. അജോയ് ആണ് സെക്രട്ടറി. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി രാകേഷ്, സുധീർ കരമന, റെജി എം…

Read More

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല; വാദം തുടരും

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ കുറ്റാരോപിതരായ ഉമര്‍ ഖാലിദ് ഉള്‍പ്പെടെ 4 പേരുടെ ജാമ്യപേക്ഷയില്‍ തിങ്കളാഴ്ചയും സുപ്രീംകോടതിയില്‍ വാദം തുടരും. ഇന്ന് കുറ്റാരോപിതര്‍ക്കായി അഭിഭാഷകരായ മനു അഭിഷേക് സിംഗ്വിയും കപില്‍സബലും ഹാജരായി. കേസ് നടപടികളില്‍ വലിയ കാലതാമസം നേരിടുന്നുവെന്ന് കുറ്റാരോപിതര്‍ സുപ്രിംകോടതിയെ അറിയിച്ചു. കലാപം നടന്ന തീയതികളില്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല എന്ന് ഉമര്‍ ഖാലിദ് വാദിച്ചു. കേസില്‍ തിങ്കളാഴ്ച 10.30 ന് വിശദമായ വാദം കേള്‍ക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി…

Read More

കേരളത്തില്‍ മത അടിസ്ഥാനത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന്; വിമര്‍ശിച്ച് ദേശീയ പിന്നോക്ക കമ്മീഷന്‍

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷന്‍. മത അടിസ്ഥാനത്തില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിനെന്നാണ് ആരോപണം. ഏത് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ മുഴുവനായി ഒബിസി സംവരണം നല്‍കാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നല്‍കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്നും ചെയര്‍മാന്‍ അറിയിച്ചു….

Read More

‘പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; ഹൈക്കോടതി

പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തിൽ 1300 പേർ എത്തിയാൽ 12 മണിക്കൂറിൽ വോട്ടിംഗ് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയിൽ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. പഞ്ചായത്ത്‌…

Read More

സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം; കണ്ടെത്തൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ

സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് കണ്ടെത്തൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ട് ദിവസം നീണ്ട പരിശോധന. രാജ്യത്തെ ക്രിപ്റ്റോ വാലറ്റിലേക്ക് എത്തിയത് 330 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് ശൃംഖല പ്രവർത്തിക്കുന്നത്. 120 കോടി രൂപ കേരളത്തിൽ നിന്ന് പിൻവലിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നിലവിൽ കേസിൽ ആരെയും പിടികൂടിയതായി വിവരങ്ങൾ‌ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ആദായ…

Read More

‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നത്’; ചോദ്യങ്ങളുമായി ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ്‌ നിർദേശ പ്രകാരം സീനുകൾ കട്ട്‌ ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് നൽകാം എന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് അണിയറപ്രവർത്തകർ ചോദിച്ചു. സീനുകൾ കട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടതാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പാറ്റത്ത നിലപാട്…

Read More

കബാലിയെ പ്രകോപിപ്പിച്ച സംഭവം; തമിഴ്നാട് സ്വദേശികൾ പിടിയിൽ

അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ജ്ഞാനവേ ൽ വാസു, ശിവകുമാർ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 19ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിലായിരുന്നു സംഭവം. റോഡിലിറങ്ങി നിന്ന കാട്ടാനയുടെ അടുത്തേക്ക് കാർ ഓടിച്ചു കയറ്റി പ്രകോപിപ്പിച്ചതിനാണ് കേസ്. പ്രതികൾ തന്നെയാണ് വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന…

Read More