Headlines

റോഡ് നിർമ്മിക്കാമെന്ന് പറഞ്ഞ് നിർമിച്ചില്ല, ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്. ഗയയിലെ ദിഗോറ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഹിന്ദുസ്ഥാനി ആവാം മോർച്ച സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ അനിൽകുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്

റോഡ് നിർമിക്കാത്തതിനെ തുടർന്നാണ് ഗ്രാമവാസികൾ ആക്രമണം നടത്തിയത് വിവരം. കല്ലേറിൽ എംഎൽഎയ്ക്കും പ്രവർത്തകർക്കും പരിക്കേറ്റു.സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു

ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആക്രമണം നടത്തിയ കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി എന്നും ബീഹാർ എസ്പി ആനന്ദ് കുമാർ പറഞ്ഞു.