Headlines

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീർ സ്വദേശി ആരതി ശർമ്മയുമാണ് അറസ്റ്റിലായത്. കാറിൽ സ്കൂട്ടർ ഉരസിയതിന്റെ വൈരാഗ്യത്തിൽ പിന്തുടർന്ന് എത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച ഇവരുടെ കാറിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ ദർശൻ എന്നയാളുടെ സ്കൂട്ടർ ഉരസിയിരുന്നു. മാപ്പ് പറഞ്ഞിട്ടും ദേഷ്യം അടങ്ങാതിരുന്ന മനോജ് സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ദർശൻ മരിച്ചിരുന്നു.

Read More

ഓസ്‌ട്രേലിയയില്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് തട്ടി പതിനേഴുകാരന്‍ മരിച്ചു; ദുഃഖം രേഖപ്പെടുത്തി താരങ്ങള്‍

ഞെട്ടിക്കുന്ന സംഭവമാണ് ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തെത്തുന്നത്. മെല്‍ബണില്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്തിനാല്‍ കഴുത്തിലിടിയേറ്റ പതിനേഴുകാരനായ താരം മരിച്ചു. ബെന്‍ ഓസ്റ്റിന്‍ എന്ന കൗമാരക്കാരനാണ് ഫെന്‍ട്രി ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പരിശീലനം നടത്തുന്നതിനിടെ ദാരുണന്ത്യമുണ്ടായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിങ് മെഷീനില്‍ നിന്ന് ശക്തമായ വേഗതയില്‍ എത്തിയ പന്ത് കുട്ടിയുടെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ മെഷീനില്‍ നിന്നുള്ള പന്തുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 29ന് പ്രാദേശിക സമയം വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം….

Read More

9 മാസമായി സമരം ചെയ്യുന്ന ആശാവർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നു, 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്; ജെബി മേത്തർ

9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നും ജെബി മേത്തർ ആരോപിച്ചു. അവർക്ക് നേരിടേണ്ടി വന്നത് അനീതി. മുഖ്യമന്ത്രിയുടെ വീണാ ജോർജിന് വേണ്ടിയും ഫ്ലെക്സ് വയ്ക്കാനുള്ള ശബ്ദ സംഭാഷണം കേട്ടു. അത് അവർക്ക് നേരിടേണ്ടി വന്ന അവഹേളനം.PM ശ്രീ ഫണ്ടിനായി ഒപ്പു വെയ്ക്കുന്ന കേരളം, ആശമാരുടെ രോദനം…

Read More

‘ഞാന്‍ ഭീകരവാദിയല്ല, പക്ഷേ എന്നെ പ്രകോപിപ്പിച്ചാല്‍…’; മുംബൈയില്‍ 17 കുട്ടികളെ ബന്ദികളാക്കി യുവാവിന്റെ ഭീഷണി; കുട്ടികളെ മോചിപ്പിച്ച് പൊലീസ്

മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പൊലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പൊലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. അഭിനയ ക്ലാസില്‍ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം രോഹിത് ഷൂട്ട് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും…

Read More

‘മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; പിഎം ശ്രീ സമരത്തിലെ വി ശിവന്‍കുട്ടിക്കെതിരായ മുദ്രാവാക്യങ്ങളില്‍ എഐവൈഎഫ്

പി.എം.ശ്രീ സമരത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എഐവൈഎഫ്. സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പറഞ്ഞു. സംഘടനാ തീരുമാനമില്ലാതെ മന്ത്രിയുടെ കോലം കത്തിച്ചതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാഗര്‍ അടക്കമുള്ളവരോട് എഐവൈഎഫ് വിശദീകരണം തേടി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.ചന്ദ്രകാന്ത്, സംസ്ഥാന സമിതി അംഗം പ്രശോഭ് എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. സി.പി.ഐ കണ്ണൂര്‍ ജില്ലാ…

Read More

‘ഛഠ് പൂജയെ കോൺഗ്രസ്-ആർജെഡി സഖ്യം അപമാനിച്ചു’; വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി

ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി പറഞ്ഞു. ബീഹാറിലെ ഇത്തവണത്തെ വാർത്ത കോൺഗ്രസിനും ആർജെഡിക്കും ഇടയിലെ ഭിന്നതയാണ്. പ്രാദേശിക തലത്തിൽ രണ്ടു പാ‍ർട്ടികളും ഏറ്റുമുട്ടുകയാണ്. എന്നാൽ ഇല്ലാത്ത സൗഹൃദം അധികാരത്തിനു വേണ്ടി തേജസ്വിയും രാഹുലും പ്രകടിപ്പിക്കുന്നു. ഇത് ബീഹാറിനെ കൊള്ളയടിക്കാനുള്ള തന്ത്രമെന്നും മോദി പറഞ്ഞു.ബീഹാറിലെ മുസഫർപൂരിലാണ് നരേന്ദ്ര മോദി കോൺഗ്രസ് ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്ന് ആരോപണം…

Read More

രണ്ട് വള്ളത്തിൽ ചവിട്ടരുത്, സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല: പ്രിയങ്ക ഗാന്ധി

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവർത്തിച്ചു. അതേസമയം…

Read More

ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ് പരീക്ഷണം പാളി; കൃത്രിമ മഴ പെയ്തില്ല; ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം

ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ക്ലൗഡ് സീഡിങ് പരീക്ഷണം പാളിയതോടെ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. മേഘങ്ങളില്‍ ഈര്‍പ്പം കുറവായിരുന്നിട്ടും ക്ലൗഡ് സീഡിംഗ് നടത്തിയത് ജനങ്ങളെ പറ്റിക്കാനെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷമായി. ഐഐടി കാന്‍പൂരുമായി ചേര്‍ന്നാണ് ദില്ലി സര്‍ക്കാര്‍ ക്ലൗഡ് സീഡിംഗ് നടത്തിയത്. എന്നാല്‍ മേഘങ്ങളില്‍ ഈര്‍പ്പം കുറവായതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ക്ലൗഡ് സീഡിങ് നിര്‍ത്തിവെച്ചത്. എന്നാല്‍…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും. അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്സ് രേഖകള്‍ വിശദമായി…

Read More

തൃശൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പ്രസവം കഴിഞ്ഞയുടൻ ക്വാറിയിൽ ഉപേക്ഷിച്ചു; കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി, കവർ ഉപേക്ഷിച്ചത് സഹോദരൻ

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയിൽ കവർ ഉപേക്ഷിച്ചത്. എന്നാൽ കവറിൽ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് സഹോദരൻ പറഞ്ഞത്. വീട്ടുകാർ അറിയാതെ ഗർഭിണിയായതോടെ യുവതി എട്ടാം മാസം അബോർഷൻ വേണ്ടിയുള്ള ഗുളിക കഴിച്ചു. ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ ബാഗിൽ ആക്കി വച്ച് ക്വാറിയിൽ…

Read More