പിഎം ശ്രീ പദ്ധതിയില്‍ വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. പാഠ്യപദ്ധതിയില്‍ ആർഎസ്എസ് നേതാക്കളെ ഉള്‍പ്പെടുത്തുമെന്നത് വ്യാജപ്രചാരണമെന്ന ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേന്ദ്രൻ രംഗത്തെത്തി. പിഎം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കരിക്കുലത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു. കാത്തിരുന്ന് കാണാമെന്ന വെല്ലുവിളിയും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.
The Best Online Portal in Malayalam





