ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കിനിൽക്കെ പ്രചരണം ശക്തമാക്കി മുന്നണികൾ. നിലവിലെ സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമെന്ന് തേജ്വസി യാദവ്. എൻഡിഎ പ്രചാരണത്തിനായി പ്രധാനമന്ത്രി ഈ മാസം 30ന് വീണ്ടും ബിഹാറിൽ എത്തും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്ന് തേജസ്വി യാദവ്.
തിരഞ്ഞെടുപ്പിൽ എൻഡിഎക്കെതിരെ ഉന്നയിക്കാൻ മഹാസഖ്യത്തിന് വിഷയങ്ങളൊന്നും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും. ബിഹാറിലെ കുറ്റകൃത്യങ്ങളും പോലീസിലെ വീഴ്ചയും ഉയർത്തിക്കാട്ടി എൻ ഡി എ യുടെ ജംഗിൾ രാജ് ആരോപണത്തിന് മറുപടി നൽകാനാണ് മഹാസഖ്യത്തിന്റെ നീക്കം.






