Headlines

ആദ്യ മത്സരത്തില്‍ തകര്‍ന്ന് ഇന്ത്യ; ഏഴ് വിക്കറ്റിന് ഓസിസ് ജയം; തിളങ്ങാതെ കോഹ്ലിയും രോഹിതും

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഓസീസിന്റെ ജയം. 131 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഓസീസിന്റെ ജയം. 131 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ടോസിലും ഓസീസ് പേസിലും പിഴച്ചായിരുന്നു ഇന്ത്യന്‍ തുടക്കം. റോ-കോ ജോഡിയുടെ വെടിക്കെട്ട് കാത്തിരുന്ന ആരാധകരെ നിരാശരാക്കി രോഹിത് ശര്‍മ എട്ടിനും വിരാട് കോലി പൂജ്യത്തിനും പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 10നും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 11നും പുറത്തായതോടെ ഇന്ത്യയുടെ കയ്യില്‍ നിന്ന് കളി പോയി. മഴപ്പെയ്ത്തിനൊപ്പം വിക്കറ്റ് പെയ്ത്തുകൂടിയായപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 26 ഓവറില്‍ 9ന് 136ല്‍ അവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ പൊരുതിയത് 38 റണ്‍സെടുത്ത കെഎല്‍ രാഹുലും 31 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും 19 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയും മാത്രം.

ഇന്ത്യക്ക് എന്നും തലവേദനയായിട്ടുള്ള ട്രാവിസ് ഹെഡ് എളുപ്പം വീണെങ്കിലും 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ക്രീസില്‍ ഉറച്ചതോടെ ഓസീസ് ലക്ഷ്യത്തിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച അഡ്‌ലൈഡിലാണ്.