Headlines

‘ഔസേപ്പച്ചൻ BJP വേദിയിൽ, തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണ്, ബിജെപി ഇങ്ങനെ പലരേയും ഇറക്കും’: ടി എൻ പ്രതാപൻ

ഔസേപ്പച്ചൻ ബിജെപി വേദിയിലെത്തിയതിൽ പ്രതികരണുവുമായി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ.ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു.

ചിലരൊക്കെ ചില സന്ദർഭങ്ങളിൽ ചിലരാവും. തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണെന്നും പ്രതാപൻ വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കും. അത്കൊണ്ട് ബിജെപി പലരേയും ഇറക്കുമെന്ന് പ്രതാപൻ പറഞ്ഞു.

ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധി കള്‍ ആയി നിയമസഭയില്‍ എത്തണമെന്ന് ബി. ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ പറഞ്ഞു. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഔസേപ്പച്ചന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍ എത്തിയിരിക്കുന്നത്.

ഔസേപ്പച്ചന് പുറമെ ചാനല്‍ ചര്‍ച്ചകളില്‍ പരിചിത മുഖമായ ഫക്രുദീന്‍ അലിയും ബിജെപി പരിപാടിയിലെത്തിയിരുന്നു.ചടങ്ങില്‍ സംസാരിച്ച ഔസേപ്പച്ചന്‍ ബി ഗോപാലകൃഷ്ണനെ പുകഴ്ത്തുകയും ചെയ്തു. നല്ല ചിന്താശക്തിയും ദൃഢനിശ്ചയവുമുള്ള ആളാണ് ബി ഗോപാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. ജാതി മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് നില്‍ക്കണമെന്നും രാജ്യം ഇനിയും ഉയരങ്ങളിലെത്തണമെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.