Headlines

‘ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കി, RSS ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദു, ക്യാമ്പസുകളിൽ പ്രതിഷേധിക്കും’: എസ്എഫ്ഐ

RSS ശാഖക്കെതിരായ ആരോപണം ഗുരുതരമായ വിഷയമായി കാണുന്നുവെന്ന് എസ്എഫ്ഐ. ആർ എസ് എസ് ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദുവെന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. ആർ എസ് എസ് ന്റെ മലീനസമായ രാഷ്ട്രീയത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. ആർ എസ് എസ് കമ്മിറ്റികളെ കുറിച്ച് ആർക്കും ധാരണ ഇല്ല.

ആർ എസ് എസ് ശാഖാകൾക്ക് സ്വഭാവവും ഘടനയും ഇല്ല. രഹസ്യസ്വഭാവത്തോടെയാണ് ശാഖകൾ നടത്തുന്നത്. അനന്ദു കൊലചെയ്യപ്പെട്ടത് ആണ്. ക്യാമ്പസുകളിൽ ആയുധ പരിശീലനം നടത്തുന്നത് എതിർക്കപ്പെടണം. ക്യാമ്പസുകൾ കേന്ദ്രികരിച്ച് എസ് എഫ് ഐ പ്രതിഷേധിക്കും.

ഷാഫി പറമ്പലിന് നേരേയുണ്ടായ സംഘർഷം ഉണ്ടാക്കിയത് യുഡിഎസ്എഫ് പ്രവർത്തകർ. ഇത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഫാഫി പറമ്പിൽ കുറച്ചുകൂടെ ജാഗ്രത പുലർത്തണമായിരുന്നുവെന്നു സഞ്ജീവ് ആവശ്യപ്പെട്ടു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിൽ 34 കോളേജുകളിൽ 28 ഇടത്തും എസ്എഫ്ഐ വിജയം നേടി. ക്രൈസ്റ്റ് നഗർ ABVP ൽ നിന്നും തിരിച്ചു പിടിച്ചു. മാർ ഇവാനിയോസ് കെ.എസ് യുൽ നിന്നും തിരിച്ചു പിടിക്കാനായി. കൊല്ലം ജില്ലയിൽ 18 – 14 ഇടത്തും വിജയം നേടി. ആലപ്പുഴ ജില്ലയിൽ 19-19 ഇടത്തും വിജയം.

കെഎസ്‌യു ന് ജന്മം നൽകിയ ജില്ലയിൽ മുഴുവൻ കോളേജുകളിലും എസ്എഫ്ഐയാണ് വിജയിച്ചത്. സംസ്കൃത സർവകലാശാലയിലും എസ് എഫ് ഐ വിജയം നേടി. തിരഞ്ഞെടുപ്പിന് ശേഷം ആർഎസ്എസ് ആക്രമണം അഴിച്ചു വിടുന്നു. വിദ്യാർഥികൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തണം. അല്ലെങ്കിൽ വിദ്യാർഥികൾ സംഘടകളെ അവർ ഉപേക്ഷിക്കുംസംഘടന പ്രവർത്തനം നടത്താതെ എസ്എഫ്ഐക്കെതിരെ വാർത്താസമ്മേളനം മാത്രം വിളിച്ചിട്ട് കാര്യമില്ല. ജയിച്ച കോളേജുകളുടെ കണക്കുകൾ തങ്ങളുടെ കയ്യിലുണ്ട്. എംഎസ്എഫ് മത വർഗീയവാദികളെന്ന് പറഞ്ഞത് കെ.എസ് യു വിൻ്റെ നേതാവാണ്.എസ്എഫ്ഐ നേതാക്കൾക്കെതിരെ ചാപ്പയടിക്കാൻ ആരും വരണ്ട. അഭിപ്രായങ്ങൾ പറയുമ്പോൾ സംഘി ചാപ്പയും,ആക്രമിച്ചാപ്പയും അടിച്ചേൽപ്പിക്കുന്നുവെന്നും സഞ്ജീവ് വ്യക്തമാക്കി.