യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് നിയമനത്തിൽ തർക്കം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടിയെന്ന് പുതിയ അധ്യക്ഷൻ ഒ ജെ ജനീഷ്. ഇന്നലെ തന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവിക തോന്നുന്നില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു.
ധാർമികതയുടെ ഭാഗമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അടുത്ത പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് അധിക സമയം വേണ്ടി വന്നിരുന്നില്ല. അബിൻ സാധാരണഗതിയിൽ മാധ്യമങ്ങളെ കാണുന്ന ആളാണ്. അങ്ങിനെ സാധാരണഗതിയിൽ കാണുന്നതുപോലെയാണ് മാധ്യമങ്ങളെ കാണാൻ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നാണ് അനുമാനം. അബിൻ വർക്കി പ്രോമിനൻ്റായ ചെറുപ്പക്കാരൻ ആണ്. സഹപ്രവർത്തകരുടെ പാർട്ടി കൂറിൽ തനിക്ക് അവിശ്വാസമില്ലെന്നും. സംഘടനാ കേന്ദ്രീകൃതമായ പ്രവർത്തനം ആയിരിക്കും നടത്തുകയെന്നും . യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ ജെ ജനീഷ് പറഞ്ഞു.