ബംഗാൾ ദുർഗപൂരിലെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ
വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകകൾ മനപ്പൂർവം വളച്ചൊടിച്ചതെന്ന് മമതാ ബാനർജി പറഞ്ഞു. താൻ പറഞ്ഞത് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റുകയായിരുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
അതിനിടെ മുഖ്യമന്ത്രി മമതാ ബാനജിക്കെതിരെ സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി.
പശ്ചിമ ബംഗാളിൽ താലിബാൻ ഭരണമാണോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചോദിച്ചു.സ്ത്രീകൾക്ക് രാത്രിയിൽ സ്വതന്ത്രമായി നടക്കാനും ജോലിക്ക് പോകാനും പാടില്ലേ?,
പശ്ചിമ ബംഗാൾ പോലീസ് അന്വേഷണത്തെ അട്ടിമറിച്ചു.മമതയുടെ നിലപാട് രാജാ റാം മോഹൻ റോയിയുടെയും വിദ്യാ സാഗറിന്റെയും പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. ബംഗാളിൽ സ്ത്രീകൾ അരക്ഷിതരെന്നും മുഹമ്മദ് സലിം പ്രതികരിച്ചു.
രാത്രി 12.30-ന് പെൺകുട്ടി എങ്ങനെ പുറത്തെത്തിയെനന്നായിരുന്നു മമത ബാനർജിയുടെ ചോദ്യം.
വിദ്യാർഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളേജിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പെൺകുട്ടികളിൽ കൂടുതൽ ശ്രദ്ധയും സുരക്ഷയും ഒരുക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി സർക്കാരിനെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. ഓരോരുത്തരും സ്വയം സുരക്ഷയൊരുക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.
ദുർഗാപൂരിലെ മെഡിക്കൽകോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ഒഡിഷ സ്വദേശിയാണ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
അതേസമയം ദുർഗപൂരിലെ കൂട്ടബലാത്സംഗം അന്വേഷിക്കാൻ ഒഡിഷ വനിത കമ്മീഷൻ.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒഡിഷ വനിത കമ്മീഷൻ അധ്യക്ഷ സോവാനി മോഹന്തി ഇന്ന് ദുർഗപൂരിൽ എത്തും. പെൺകുട്ടിയെയും കുടുംബത്തെയും കാണും.പൊലീസ് അന്വേഷണവും വിലയിരുത്തും. ഒഡിഷ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കിമെന്ന് സോവാനി മോഹന്തി പറഞ്ഞു.